പൊലീസ് വാഹനം തടഞ്ഞു കണ്ടാലറിയുന്നവര്‍ പ്രതികള്‍
ഹെല്‍മറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ചപ്പോള്‍ കേസെടുക്കാന്‍ ശ്രമിച്ചതിന് പോലീസ് വാഹനം തടഞ്ഞു ബഹളമുണ്ടാക്കിയ സംഭവത്തില്‍ കണ്ടാലറിയാവുന്നവരെ പ്രതിചേര്‍ത്ത് മാനന്തവാടി പോലീസ് കേസ് എടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.കേസിനാസ്പദമായ സംഭവം ശനിയാഴ്ച ഉച്ചക്ക് 11 മണിയോടെ. മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ ബൈക്ക് യാത്രക്കാരായ യുവാക്കളുടെ പിഴവാണ് നാടകീയ രംഗങ്ങള്‍ക്ക് വഴിവെച്ചത്.
മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ പോലീസ് വാഹനം തടഞ്ഞതും ബഹളം ഉണ്ടാക്കിയതും നഗരത്തില്‍ വലിയ തോതില്‍ ഗതാഗത കുരുക്കിന് ഇടയാക്കിയിരുന്നു.കണ്ടാലറിയാവുന്ന എത്ര പേര്‍ എന്ന് പറയാതെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഐ.പി.സി. 353,34, കേരള പോലീസ് ആക്ട് 117 Eഎന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.അതെ സമയം ബൈക്ക് യാത്രക്കാരായ യുവാക്കളുടെ ഭാഗത്ത് നിന്ന് വന്ന പിഴവാണ് ശനിയാഴ്ച ഗാന്ധി പാര്‍ക്കില്‍ അത്തരമൊരു രംഗങ്ങള്‍ക്ക് വഴിവെച്ചതെന്നാണ് പോലീസ് പറയുന്നത്. പോസ്റ്റ് ഓഫീസ് റോഡില്‍ വെച്ച് ഇരുചക്രവാഹനം ട്രാഫിക്കിലുണ്ടായിരുന്ന പോലീസ് തടഞ്ഞെങ്കിലും ഹെല്‍മറ്റ് ഇല്ലാത്തതിന്റെ പേരില്‍ ഫൈന്‍ ഈടാക്കിയിരുന്നില്ല.എന്നാല്‍ ഇവര്‍ ഗാന്ധി പാര്‍ക്കില്‍ എത്തിയപ്പോള്‍ ട്രാഫിക്ക് പോലീസ് തടഞ്ഞപ്പോള്‍ പോസ്റ്റ് ഓഫീസിനടുത്ത് തടഞ്ഞപ്പോള്‍ ഫൈന്‍ ഈടാക്കിയിട്ടുണ്ടെന്ന് പറഞ്ഞെങ്കിലും റസീപ്റ്റ് ചോദിച്ചപ്പോ ഒളിവ് തിരിവ് പറഞ്ഞപ്പോഴാണ് ചാര്‍ജ് ചെയ്യാന്‍ പോലിസ് മുതിര്‍ന്നത്. ഇക്കാര്യം തെറ്റിധരിച്ചാണ് പോലിസ് വാഹനം തടഞ്ഞതും ബഹളം വെച്ചതും എന്നാണ് പറയുന്നത്. എന്തായാലും സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത സ്ഥിതിക്ക് ആരൊക്കെ പ്രതി പട്ടികയില്‍ വരുമെന്ന് ഗാന്ധി പാര്‍ക്കിലെ പോലീസ് സ്ഥാപിച്ചതും അല്ലാത്തതുമായ സി.സി.ടി.വി.ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാവും.