കുറുവാദ്വീപിലെ അനാവശ്യ നിയന്ത്രങ്ങള്‍ പിന്‍വലി ക്കണം സംയുക്ത സമരസമിതി
വയനാട്ടിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നും ഇന്ത്യയില്‍ നിന്നും വിദേശത്ത് നിന്നും നിരവധി വിനോദ സഞ്ചാരികള്‍ അനുദിനം എത്തിക്കൊണ്ടിരിക്കുന്നതുമായ കുറുവാദ്വീപിലെ അനാവശ്യ നിയന്ത്രങ്ങള്‍ പിന്‍വലിച്ച് ഉടന്‍ തുറന്നു പ്രവര്‍ത്തിക്കണമെന്ന് സംയുക്ത സമരസമിതി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.നിയന്ത്രണമേർപ്പെടുത്തിയതിനു പിന്നിൽ ഗൂഢ നീക്കങ്ങൾ നടക്കുന്നതായും സമരസമിതി കുറ്റപ്പെടുത്തി
2005 ല്‍ പ്രവര്‍ത്തനം ആരംഭിച്ച കുറുവാ ഇക്കോടൂറിസം പ്രൊജക്റ്റ് പാരിസ്ഥിതിക്ക് യാതൊരു കോട്ടവും തട്ടാതെയാണ് പ്രവര്‍ത്തിച്ചു വരുന്നത്. എന്നാല്‍ ചില തല്‍പര കക്ഷികളുടെ ആവശ്യപ്രകാരമാണ് ഇതുവരെയില്ലാത്ത നിയന്ത്രണങ്ങള്‍ ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്നത്. 1500 ഓളം വിനോദസഞ്ചാരികള്‍ ദിവസേന എത്തുന്ന ദ്വീപില്‍ പാരിസ്ഥിതിയുടെ പേര് പറഞ്ഞ് സന്ദര്‍ശകരുടെ എണ്ണം 400 ആയി കുറച്ചിരിക്കുകയാണ്. കുറുവ ഡി എം സി ചെയര്‍മാന്‍ നിയോജകമണ്ഡലം എം എല്‍ എ ഒ ആര്‍ കേളു, വൈസ് ചെയര്‍മാനായ നഗരസഭാചെയര്‍മാന്‍ വി ആര്‍ പ്രവീജ് ഇവരെയൊന്നും അറിയിക്കാതെയാണ് എ സി സി എഫ് ഇത്തരം ഉത്തരവ് ഇറക്കിയിട്ടുള്ളത്. ഇത് ജില്ലയില്‍ വളര്‍ന്നു വരുന്ന സ്വകാര്യ വിനോദസഞ്ചാര കേന്ദ്രങ്ങളെ സഹായിക്കാനാണോ എന്നും സംശയിക്കേണ്ടതായുണ്ട്. 950 ഏക്കറുള്ള ദ്വീപില്‍ 5 ഏക്കറില്‍ താഴെ മാത്രമാണ് വിനോദസഞ്ചാര സഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കുന്നത്. കുറുവാ ദ്വീപില്‍ പാല്‍വെളിച്ചം ഭാഗത്ത് നിന്നും ഡി എം സി ജീവനക്കാരായി 25 ആളുകളും, ആദിവാസി വിഭാഗത്തില്‍പെടുന്ന സ്ത്രീകളും പുരുഷന്‍മാരും ഉള്‍പ്പെടെ 45 ഓളം ഗൈഡുകളും ദ്വീപിനുള്ളില്‍ ജോലി ചെയ്യുന്നുണ്ട്. ടൂറിസ്റ്റുകള്‍ക്ക് ശുചിമുറിയൊരുക്കി 25 ഓളം കുടുംബശ്രീ പ്രവര്‍ത്തകരും ജോലിചെയ്തു വരുന്നു. കൂടാതെ ലോണ്‍ എടുത്ത് കച്ചവടസ്ഥാപനങ്ങളും, ഭക്ഷണശാലകളും നടത്തി വരുന്നവരും ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണെന്നും സമരസമിതി കുറ്റപ്പെടുത്ത(Byte. ദ്വീപ് തുറന്നു പ്രവര്‍ത്തിക്കണമെന്നാവശ്യപ്പെട്ട് മാനന്തവാടി നിയോജമണ്ഡലം എം എല്‍ എ ഒ ആര്‍ കേളു, ബത്തേരി നിയോജമണ്ഡലം എം എല്‍ എ ഐ സി ബാലകൃഷ്ണന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. കണ്‍വെന്‍ഷനില്‍ 101 അംഗ സംയുക്ത സമരസമിതിയും രൂപീകരിച്ചതായും സമരസമിതി അറിയിച്ചു. വാർത്താ സമ്മേളനത്തിൽ പി വി സഹദേവന്‍, സണ്ണി ജോര്‍ജ്ജ്, കെ വി രാജു, ഗിരീഷ് ടി പി അശോകന്‍, ബാബുരാജ് തുടങ്ങിയവർ പങ്കെടുത്തു.