ഗൗതമനും നാണപ്പന്‍ എന്ന കാറും

0

നാളുകള്‍ക്ക് ശേഷം എത്തുന്ന നീരജ് മാധവന്റെ മാലയാള ചിത്രമാണ് ഗൗതമന്റെ രഥം.നവാഗതനായ ആനന്ദ് മേനോന്റെ സംവിധാനത്തില്‍ ജനിച്ച ചിത്രമാണ് ഗൗതമന്റെ രഥം. പൊതുവെ ആണ്‍കുട്ടികള്‍ക്ക് വാഹനങ്ങളോട് ഇഷ്ടം കൂടുതലാണ്. ചിത്രത്തിലെ നായകനായ ഗൗതമനും കൊച്ചു നാള്‍ മുതലെ വണ്ടി പ്രാന്താണ്. ജീവിതത്തില്‍ ആദ്യമായി വാങ്ങുന്ന വണ്ടികളോട് ആത്മ ബന്ധം കൂടും.അങ്ങനെ ഒരു ആത്മ ബന്ധം സിനിമയില്‍ കാണാം.അച്ഛനും അമ്മയും മുത്തശ്ശിയും അടങ്ങുന്ന ഗൗതമന്റെ ജീവിതത്തിലേക്ക് ഒരു നായികയും കാറും കടന്നുവരികയാണ്. ചിത്രത്തില്‍ നായകനൊപ്പം ഒരു കാറും പ്രധാന കഥാപാത്രമാവുകയാണ്.

ഗൗതമന്റെ പിതാവ് പോസ്റ്റ മാസ്റ്റര്‍ രാമചന്ദ്രന്‍ സൈക്കിളില്‍ മാത്രം സഞ്ചരിക്കുന്ന ആളാണ് എങ്കിലും മകന് ഒരു കാര്‍ വാങ്ങി കൊടുക്കാന്‍ അദ്ദേഹം തീരുമാനിക്കുന്നു. ഗൗതമന്‍ പല കാറുകള്‍ സ്വപ്നം കണ്ടെങ്കിലും പ്രതീക്ഷിച്ച വിധത്തിലുള്ള കാര്‍ ആയിരുന്നില്ല ലഭിച്ചത്. മകന്‍ പറയുന്നത് പോലുള്ള കാര്‍ വാങ്ങാനുള്ള സാമ്പത്തിക ശേഷി ഇല്ലാതിരുന്ന രാമചന്ദ്രന്‍ മകന് ഒരു നാനോ കാര്‍ വാങ്ങി കൊടുക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ കാര്‍ ഗൗതമിന് അത്ര പിടിച്ചില്ല. വീട്ടുകാര്‍ക്ക് എല്ലാവര്‍ക്കും കാര്‍ പ്രിയങ്കരന്‍ ആയപ്പോള്‍ ഗൗതമന് വെറുപ്പായിരുന്നു.ആ വെറുപ്പ് പിന്നീട് വന്നു സ്നേഹത്തിന് വഴിമാറുന്നതാണ് ചിത്രം.ഗൗതമന്റെ കുട്ടിക്കാലം മുതലാണ് സിനിമ ആരംഭിക്കുന്നത്. കൊച്ചു കുട്ടി ആയിരിക്കുമ്‌ബോള്‍ മുതല്‍ ഗൗതമിന് കാറുകളോട് വല്ലാത്ത ഭ്രമമാണ്. തന്റെ മുത്തശ്ശി പറഞ്ഞു തന്ന കഥകള്‍ ഒക്കെ ഗൗതമനെ സ്വാധീനിക്കുന്നുണ്ട്. പതിനെട്ട് വയസ് പൂര്‍ത്തിയായപ്പോഴേ ലൈസന്‍സ് എടുത്തു. ലൈസന്‍സ് ലഭിച്ചതോടെ അച്ഛന്‍ രാമചന്ദ്രന്‍ തന്നെ അവന്‍ കാത്തിരുന്ന വാര്‍ത്ത പറഞ്ഞു, ഒരു കാര്‍ വാങ്ങി കൊടുക്കാം.

പിന്നീടാണ് നാനോ എത്തുന്നത്. ഒടുവില്‍ വെറുപ്പോടെ തന്നെ ഗൗതമന്‍ തന്റെ രഥം ഓടിച്ച് തുടങ്ങുകയായിരുന്നു.വീട്ടുകാര്‍ ആ കാറിന് ഒരു പേരും ഇട്ടു, നാണപ്പന്‍. എന്നാല്‍ ഈ പേരിനോടും കാറിനോടും ഗൗതമന് താത്പര്യം ഉണ്ടായിരുന്നില്ല. കൂട്ടുകാരും ബന്ധുക്കളും മൂട്ടക്കാര്‍ എന്ന് പരിഹസിച്ചു. തനിക്ക് നാണക്കേട് മാത്രമാണ് കാര്‍ സമ്മാനിക്കുന്നത് എന്ന് കരുതിയ ഗൗതമന്‍ തന്റെ വാഹനത്തെ എങ്ങനെ എങ്കിലും ഉപേക്ഷിക്കാനായി ശ്രമം.

എന്നാല്‍ ഗൗതമന്‍ പോലും അറിയാതെ അയാളുടെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറുകയായിരുന്നു നാണപ്പന്‍ എന്ന കൊച്ചു കാര്‍.ഫാമിലിമാന്‍ എന്ന വെബ് സീരിസിന് ശേഷം ഒരു ഇടവേളയ്ക്ക് ശേഷമാണ് മലയാള സിനിമയിലേക്കുള്ള നീരജ് മാധവിന്റെ തിരിച്ചുവരവ്. ഗൗതമന്‍ എന്ന കഥാപാത്രം നീരജ് മാധവിന്റെ കൈകളില്‍ ഭദ്രമാണ്. നീരജ് മാധവിന്റെ നായികയായി എത്തുന്നത് പുണ്യ എലിസബത്ത് ബോസ് ആണ്. രഞ്ജി പണിക്കര്‍, വത്സല മേനോന്‍, ദേവി അജിത്, ബേസില്‍ ജോസഫ്, ബിജു സോപാനം എന്നിവര്‍ തങ്ങളുടെ വേഷങ്ങള്‍ മികച്ചതാക്കി. 23കാരനായ ആനന്ദ് സി മേനോന്‍ സംവിധാനം ചെയ്ത ചിത്രമാണിത്. നവാഗതന്‍ എങ്കിലും പാകപ്പിഴകളില്ലാത്ത സംവിധാനം തന്നെയാണ് അദ്ദേഹം നടത്തയിരിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!