വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കലക്ട്രേറ്റിന് മുമ്പില്‍ സത്യാഗ്രഹം നടത്തി.കെ.എസ്.എസ്.പി.യു. സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സി.ജോണ്‍ ഉദ്ഘാടനം ചെയ്തു.പെന്‍ഷന്‍ പരിഷ്‌കരണത്തിന്റെയും, ക്ഷാമാശ്വാസത്തിന്റെയും കുടിശ്ശിക ഉടന്‍ ലഭ്യമാക്കുക,അര്‍ഹമായ ക്ഷാമാശ്വാസം അനുവദിക്കുക,പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിച്ച് സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ സമ്പ്രദായം പുനഃസ്ഥാപിക്കുക,കേന്ദ്രസര്‍ക്കാരിന്റെ കേരളത്തോടുള്ള പ്രതികാര നടപടികള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.
ജില്ലാ പ്രസിഡണ്ട് എം. ചന്ദ്രന്‍ മാസ്റ്റര്‍ അധ്യക്ഷനായിരുന്നു. കെ. പദ്മനാഭന്‍ മാസ്റ്റര്‍, കെ.കെ.വിശ്വനാഥന്‍, സി.രാധാകൃഷ്ണന്‍ , ബേബി ടി തുടങ്ങിയവര്‍ സംസാരിച്ചു.