റോഡ് നന്നാക്കണം: ഓട്ടോ തൊഴിലാളികള്‍ ധര്‍ണ നടത്തി

0

വെള്ളമുണ്ട പുളിഞ്ഞാല്‍, വെള്ളമുണ്ട മംഗലശ്ശേരി റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഓട്ടോറിക്ഷ തൊഴിലാളികള്‍ നാട്ടുകാരുടെ സഹകരണത്തോടെ പഞ്ചായത്ത് ഓഫീസ് ധര്‍ണ്ണ സംഘടിപ്പിച്ചു.

 

ഓട്ടോറിക്ഷ തൊഴിലാളികള്‍ വെള്ളമുണ്ട

ഓട്ടോറിക്ഷ തൊഴിലാളികള്‍ വെള്ളമുണ്ട പഞ്ചായത്ത് ഓഫീസിനു മുമ്പില്‍ ധര്‍ണ നടത്തുന്നു.പുളിഞ്ഞാല്‍ – മംഗലശ്ശേരി റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാ വശ്യപ്പെട്ടാണ് സംയുക്ത ഓട്ടോ തൊഴിലാളി യൂണിയന്‍ നേതൃത്വത്തില്‍ സമരം.

Posted by Wayanadvision on Monday, 3 February 2020

വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുന്ന പുളിഞ്ഞാല്‍ മംഗലശ്ശേരി റോഡിലൂടെ യാത്ര ദുഷ്‌കരമായതോടെയാണ് സംയുക്ത ഓട്ടോറിക്ഷ തൊഴിലാളികള്‍ സമരപരിപാടികള്‍ക്ക് രൂപം നല്‍കിയത്. ഇതിന്റെ ഭാഗമായി വെള്ളമുണ്ട പുളിഞ്ഞാല്‍ റോഡ് കഴിഞ്ഞദിവസം ഉപരോധിച്ചിരുന്നു. സമര പരിപാടികളുടെ തുടക്കമായാണ് ഇന്ന് പഞ്ചായത്ത് ഓഫീസ് ധര്‍ണ സംഘടിപ്പിച്ചത്. ധര്‍ണാ ഹാഷിം തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മുരളീധരന്‍ അധ്യക്ഷനായിരുന്നു.മുഹമ്മദ്, ഷബീറലി , അഷറഫ്, നൗഫല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!