നാഷണല്‍ വോട്ടേഴ്‌സ് ഡേ ജില്ലാതല ഉദ്ഘാടനം നാളെ മാനന്തവാടിയില്‍
നാഷണല്‍ വോട്ടേഴ്‌സ് ഡേ ജില്ലാതല ഉദ്ഘാടനം മാനന്തവാടിയില്‍ നാളെ. മേരി മാതാ കോളേജില്‍ വൈകീട്ട് നാല് മണിക്ക് സിനിമാ താരം ടൊവിനോ തോമസ് ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍ അദീല അബ്ദുള്ള സമ്മതിദായത പ്രതിജ്ജ ചൊല്ലും.കരുത്തുറ്റ ജനാധിപത്യത്തിന് തിരഞ്ഞെടുപ്പ് സാക്ഷരത എന്ന സന്ദേശത്തോടെയാണ് ഈ വര്‍ഷത്തെ നാഷണല്‍ വോട്ടേഴ്‌സ് ഡേ ആചരിക്കുന്നത്.ദിനാചരണത്തിന്റെ ഭാഗമായി വിവിധങ്ങളായ പരിപാടികള്‍ ജില്ലയില്‍ നടപ്പിലാക്കി വരുന്നുണ്ട് .
കരുത്തുറ്റ ജനാധിപത്യത്തിന് തിരഞ്ഞെടുപ്പ് സാക്ഷരത എന്ന സന്ദേശത്തോടെയാണ് ഈ വര്‍ഷത്തെ നാഷണല്‍ വോട്ടേഴ്‌സ് ഡേആചരിക്കുന്നത്.ദിനാചരണത്തിന്റെ ഭാഗമായി ഇതിനകം വിവിധങ്ങളായ പരിപാടികളാണ് ജില്ലയില്‍ നടപ്പിലാക്കി വരുന്നത്. ജില്ലയില്‍ നിലവില്‍ 597233 വോട്ടര്‍മാരാണ് ആകെയുള്ളത് ഇതില്‍ 2951 12 പുരുഷന്‍മാരും 30 21 21 സ്ത്രീ വോട്ടര്‍മാരുമാണ്. മാനന്തവാടി മണ്ഡലത്തില്‍ ആകെയുള്ള 184595 വോട്ടര്‍മാരില്‍ 92 139 പുരുഷ വോട്ടുകളും 92456 സ്ത്രീ വോട്ടര്‍മാരുമാണ് ബത്തേരിയില്‍ ആകെയുള്ള 215706 വോട്ടര്‍മാരില്‍ 106 283 പുരുഷന്‍മാരും 109493 സ്ത്രീകളുമാണ് വോട്ടര്‍മാരായുള്ളത് കല്‍പ്പറ്റ മണ്ഡലത്തില്‍ ആകെയുള്ള 196932 വോട്ടര്‍മാരില്‍ 96690 പുരുഷ വോട്ടുകളും 100242 സ്ത്രീ വോട്ടര്‍മാരുമാണ് ഉള്ളത്.പൊതുവെ എല്ലാ മണ്ഡലത്തിലും സ്ത്രീ വോട്ടര്‍മാരാണ് കുടുതലായും ഉള്ളത്. പ്രായപൂര്‍ത്തിയായ മുഴുവനാളുകളെയും വോട്ടര്‍ പട്ടിക പേര് ചേര്‍ക്കാനുള്ള ഒരുക്കത്തിലാണ് ഇലക്ഷന്‍ ഉദ്യോഗസ്ഥരും