25 കോടി രൂപ 1-ാം സമ്മാനവുമായി ഓണം ബംപര്‍
ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന സമ്മാനത്തുകയുമായി തിരുവോണം ബംപര്‍ വരുന്നു. 25 കോടിയാണ് ഇത്തവണ ഒന്നാം സമ്മാനം. ടിക്കറ്റ് വില 500 രൂപ. കഴിഞ്ഞ തിരുവോണം ബംപറിന് 12 കോടി രൂപയായിരുന്നു ഒന്നാം സമ്മാനം. ടിക്കറ്റ് വില 300 രൂപയും. ഇത്തവണ രണ്ടാം സമ്മാനം അഞ്ചു കോടി രൂപയാണ്. മൂന്നാം സമ്മാനം ഒരു കോടി രൂപ വീതം 10 പേര്‍ക്കു ലഭിക്കും. ആകെ 126 കോടി രൂപയുടെ സമ്മാനങ്ങളുണ്ട്. പത്തു സീരിസുകളിലായി 90 ലക്ഷം ടിക്കറ്റുകള്‍ അച്ചടിക്കാനാണു തീരുമാനം. 10 കോടി ഒന്നാം സമ്മാനമുള്ള മണ്‍സൂണ്‍ ബംപര്‍ ഇപ്പോള്‍ വിപണിയിലുണ്ട്. 17നാണു മണ്‍സൂണ്‍ ബംപറിന്റെ നറുക്കെടുപ്പ്. അന്നുതന്നെ ഓണം ബംപറും വിപണിയിലിറക്കും.