പ്ലസ് വണ്‍ ക്ലാസ്സുകള്‍ ഇന്ന് മുതല്‍

0

 

സംസ്ഥാനത്ത് ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി ക്ലാസുകള്‍ ഇന്ന് ആരംഭിക്കും. പ്ലസ് വണ്‍ പ്രവേശനം നേടിയ 3,08,000 പേരാണ് വിവിധ വിഭാഗങ്ങളിലായി ഇന്ന് ക്ലാസ്സുകളിലെത്തുക. മൂന്നാം അലോട്ട്മെന്റ് പ്രവേശനം നീട്ടിയിട്ടുണ്ട്.മൂന്നാം അലോട്ടുമെന്റില്‍ അര്‍ഹരായവര്‍ക്ക് ഇന്നു വൈകീട്ട് അഞ്ചുവരെ പ്രവേശനം നേടാം. മാനേജ്മെന്റ്- അണ്‍ എയ്ഡഡ് ക്വാട്ടകളില്‍ പ്രവേശനം നേടിയവരില്‍ മൂന്നാം അലോട്ട്മെന്റ് ലഭിച്ചവര്‍ക്ക് മെറിറ്റ് ക്വാട്ടയില്‍ പ്രവേശനം നേടുന്നതിനും സൗകര്യം ലഭ്യമാണ്.

തുടര്‍ന്ന് സപ്ലിമെന്ററി അലോട്ടുമെന്റുകളില്‍ ഇതുവരെ പ്രവേശനം നേടാത്തവര്‍ക്ക് അവസരമൊരുക്കും. ഇതുവരെ അപേക്ഷിക്കാത്തവര്‍ക്കും സപ്ലിമെന്ററി അലോട്ടുമെന്റുകളില്‍ പ്രവേശനത്തിന് അപേക്ഷിക്കാവുന്നതാണ്.

Leave A Reply

Your email address will not be published.

error: Content is protected !!