സുല്‍ത്താന്‍ബത്തേരി പഴേരിയില്‍ സുഹൃത്തിനെ വെട്ടിക്കൊന്ന് മധ്യവയസ്‌ക്ക ആത്മഹത്യചെയ്തു. ബത്തേരി തൊടുവെട്ടി സ്വദേശി ബീരാനാണ് വെട്ടേറ്റുമരിച്ചത്. പഴേരി തോട്ടക്കര മമ്പളൂര്‍ ചന്ദ്രമതിയാണ് ആത്മഹത്യചെയ്തത്. ഇന്നു ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയായിരുന്നു സംഭവം. സാമ്പത്തിക ഇടപാടാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക നിഗമനം.തൊടുവെട്ടി സ്വദേശിയായ ബീരാനും പഴേരി സ്വദേശിനിയായ ചന്ദ്രമതിയും സുഹൃത്തുക്കളായിരുന്നു. ഇന്നുച്ചയോടെ ബീരാന്‍ പഴേരിയിലെ ചന്ദ്രമതിയുടെ വീട്ടിലെത്തി. ഈ സമയം വീട്ടിലുണ്ടായിരുന്ന അമ്മ ദേവകിയെ സഹോദരന്റെ വീട്ടിലേക്ക് ചന്ദ്രമതി പറഞ്ഞയച്ചു. പിന്നീട് ദേവകി മൂന്നുമണിയോടെയാണ് തിരികെയെത്തിയപ്പോഴാണ് വീടിന് പുറകുവശത്ത് ചന്ദ്രമതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ സഹോദരനെ വിവരമറിയിച്ചു. സഹോദരന്‍ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് വീടിന്റെ കിടപ്പുമുറിയില്‍ വെട്ടേറ്റുമരിച്ച നിലയില്‍ ബീരാന്റെ മൃതദേഹം കണ്ടെത്തിയത്. കഴുത്തിന് വെട്ടേറ്റ ബീരാന്റെ മൃതദേഹം കട്ടിലിലാണ് കിടന്നിരുന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.