കുരിക്കിലാല്‍ വരദായിനി ക്ഷേത്രോത്സവം
വരയാല്‍ കുരിക്കിലാല്‍ വരദായിനി ദേവി – നാഗരാജ നാഗയക്ഷി ക്ഷേത്ര മഹോത്സവം വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പൂമുടല്‍, ദേവിക്ക് കളമെഴുത്ത് പാട്ട്, തോറ്റം, തെയ്യം കെട്ടിയാടല്‍ എന്നീ ചടങ്ങുകള്‍ ഉണ്ടായിരുന്നു. പ്രധാന ദിവസമായ നാളെ അടിയറ വരവുകള്‍, നാഗത്തിന് കളമെഴുത്തും പാട്ടും, ആറാട്ട് എന്നിവ നടക്കും. ക്ഷേത്രം തന്ത്രി പെരികമന കുഞ്ഞികൃഷ്ണന്‍ എമ്പ്രാന്തിരിയുടെയും മേല്‍ശാന്തി വടക്കേ കോറമംഗലം കൃഷ്ണന്‍ എമ്പ്രാന്തിരിയുടെയും മുഖ്യ കാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍. ഉത്സവം 31 ന് സമാപിക്കും. വാര്‍ത്താ സമ്മേളനത്തില്‍ വിപിന ചന്ദ്രന്‍, ഗിരീഷ് കുറ്റിവാള്‍, എസ് സൈജു, കെ വി ഭാരതി, കെ തങ്കമ്മ, റീന വിനോദന്‍ എന്നിവര്‍ പങ്കെടുത്തും.