വിവിധ സര്‍വകലാശാലകളിലെ പരീക്ഷകള്‍ ജൂണ്‍ 15ന് ആരംഭിക്കും. പരീക്ഷകള്‍ ഓഫ് ലൈനായി നടത്താനാണു തീരുമാനം. കഴിഞ്ഞ ദിവസം ഉന്നത വിദ്യാഭ്യാസ മന്ത്രി വിളിച്ചു ചേര്‍ത്ത വൈസ് ചാന്‍സലര്‍മാരുടെ യോഗത്തിലാണ് ധാരണയുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
ഓഫ് ലൈനായി പരീക്ഷ നടത്തുന്നതാണ് അഭികാമ്യം എന്ന് വൈസ് ചാന്‍സലര്‍മാര്‍ അഭിപ്രായപ്പെട്ടു. കൊവിഡ് നിയന്ത്രണങ്ങള്‍ മാറിക്കഴിഞ്ഞാല്‍ ജൂണ്‍ 15നു പരീക്ഷകള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ടെക്നിക്കല്‍ സര്‍വകലാശാലയില്‍ അവസാന സെമസ്റ്റര്‍ പരീക്ഷ ഓണ്‍ലൈനായി നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.