പൊടിപാറും അഭിനയം ഷൈലോക്ക്

0

പടം മാസ് ന്ന് പറഞ്ഞ സിനിമ അണിയറ പ്രവര്‍ത്തകര്‍ക്ക് തെറ്റിയില്ല. ആ വാക്ക് ശരിവെക്കുന്നതാണ് ചിത്രം. രാജമാണിക്യത്തിന് ശേഷം മമ്മൂട്ടിയുടെ പവര്‍പാക്ക് പെര്‍ഫോര്‍മന്‍സ് കാണാം ചിത്രത്തില്‍ ഉടനീളം.ഷൈലോക്കില്‍ മമ്മൂട്ടിയുടെ കഥാപാത്രം അഴിഞ്ഞാടുകയാണ്. ഒരു കമപ്ലീറ്റ് എന്റര്‍റ്റൈനറാണ് ഷൈലോക്കിന്റെ രണ്ട് മണിക്കൂര്‍ പത്ത് മിനിട്ട്. അടുത്തകാലത്തൊന്നും മമ്മൂക്കയുടെ എനര്‍ജി ലെവല്‍ ഇത്രയധികം ഉണ്ടായിട്ടില്ല. സിനിമയില്‍ ഒരോ നിമിഷവും ആരധകനെ കോരിതരിപ്പിക്കുന്ന അഭിനയമാണ് കാഴ്ച്ചവെച്ചിരകിക്കുന്നത്.

മമ്മൂക്കയുടെ ആരാധകരായ എവുത്തുകാര്‍, ആരാധകനായ സംവിധായകന്‍ ആരാധനയുടെ മുഴുവല്‍ മൂര്‍ത്തീഭാവവും ഈ സിനിമയില്‍ നമുക്ക് കാണന്‍ കഴിയുന്നുണ്ട്. ഇതു തന്നെയാണ് ഷൈലോക്ക് തിയേറ്ററുകളില്‍ ആര്‍ത്തിരമ്ബാന്‍ കാരണം.രാജാധിരാജയ്ക്കും മാസ്റ്റര്‍പീസിനും ശേഷം മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനവും. അജയ് വാസുദേവ്- മമ്മൂട്ടി കൂട്ടുകെട്ടില്‍ നമുക്ക് കാണാനാവുന്നത് തികച്ചു മാസ് പടങ്ങള്‍ തന്നെയാണ്. ഇരുവരു ഒന്നിച്ച മൂന്നാമത്തെ ചിത്രമാണ് ഷൈലോക്ക്.ആക്ഷന്‍ രംഗങ്ങളാല്‍ സമ്ബുഷ്ടമാണ് ചിത്രം. സ്ലോമോഷനും പശ്ചാത്തല സംഗീതവുമൊക്കെയായി പ്രേക്ഷകനെ ത്രസിപ്പിക്കാനുള്ള എല്ലാ മാസ് മസാലയും നിറഞ്ഞൊഴുകുകയാണ് ഷൈലോക്കില്‍.ബോസ് എന്ന് പലിശക്കാരനായ സിനിമ മോഹിയായ കഥാപാത്രമാണ് മമ്മൂട്ടിയുടേത്.കേരളത്തിലെ സിനിമ നിര്‍മ്മാതാക്കള്‍ക്ക് പലിശയ്ക്ക് പണം കടം കൊടുക്കുകയാണ് ബോസ്.

വെറും പലിശക്കാരനല്ല ക്രൂരനായ പലിശക്കാരന്‍. പണം തിരികെ വാങ്ങാന്‍ തന്റേതായ രീതികള്‍ ബോസിനുണ്ട്. പണം തിരികെ കൊടുക്കാത്ത നിര്‍മാതാവ് പ്രതാപ വര്‍മയും (ഷാജോണ്‍) ബോസുമായുള്ള രംഗത്ത് നിന്നുമാണ് ചിത്രത്തിന്റെ തുടക്കം തന്നെ. സിദ്ധിഖ് അവതരിപ്പിക്കുന്ന പോലീസ് കമ്മീഷണറുടെ സഹായത്തോടെ ബോസിനെ അഴിക്കുള്ളിലാക്കാന്‍ ശ്രമിക്കുന്നതും പിന്നീട് സംഭവിക്കുന്നതുമാണ് ചിത്രത്തിന്റെ ആദ്യ പകുതിയെ മുന്നോട്ട് നയിക്കുന്നത്. ബോസിന്റെ ഇന്‍ട്രോ സീന്‍ തന്നെ പ്രേക്ഷകരെ ആവേശത്തിന്റെ കൊടുമുടിയില്‍ എത്തിക്കുന്നു. ഫൈറ്റും ആക്ഷനും മമ്മൂട്ടിയുടെ സ്‌റ്റൈലന്‍ ഗെറ്റപ്പും എല്ലാം ഒരു തട്ടുപൊളിപ്പന്‍ ചിത്രത്തിന്റെ എല്ലാ ആവേശവും നല്‍കുന്നു.എന്നാല്‍ രണ്ടാം പകുതി ആകുന്നതോടെയാണ് ഫ്ളാഷ്ബാക്കിലൂടെ ചിത്രം പുരോഗമിക്കുകയാണ്.

ചിത്രത്തിന്റെ ഹൃദയഭാഗമായ ഫ്ളാഷ്ബാക്കില്‍ ‘വാല്‍’ എന്ന കഥാപാത്രമായി മമ്മൂട്ടി പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നു. ഒന്നാം പകുതിയിലെ കഥയല്ല രണ്ടാം പകുതിയില്‍ ചിത്രം കൈകാര്യം ചെയ്യുന്നത്. ഫ്ളാഷ് ബാക്ക് സീനുകളില്‍ മമ്മൂട്ടിക്കൊപ്പം രാജ്കിരണ്‍ കൂടി ചേരുന്നതോടെ പ്രേക്ഷകന്റെ ഉള്ളുതൊടുന്ന അഭിനയവുമുണ്ടാകുന്നുണ്ട്.എടുത്ത് പറയേണ്ട മറ്റൊന്നു ചിത്രത്തിലെ സ്പൂഫ് ഡയലോഗുകളാണ്. ചിത്രത്തില്‍ പലപ്പോഴായി പല സിനിമകളിലെ പ്രമുഖ ഡയലോഗുകള്‍ മമ്മൂട്ടിയുടെ കഥാപാത്രം പറയുന്നുണ്ട്. ആരാധകരെ ഒരേ സമയം ചിരിപ്പിക്കുകയും ആവേശത്തിലാഴ്ത്തുകയുമാണ് ഈ ഡയലോഗുകള്‍. ബോസിന്റെ പ്രധാന ഡയലോഗുകള്‍ എല്ലാം തന്നെ മറ്റുള്ള ചിത്രങ്ങളിലെ ഹിറ്റ് ഡയലോഗുകളാണ്.

Leave A Reply

Your email address will not be published.

error: Content is protected !!