സര്‍ക്കാര്‍ തിയേറ്ററുകള്‍ ഞായറാഴ്ച മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കും

0

 സിനിമാ പ്രദര്‍ശനം പുനരാരംഭിക്കാന്‍ തയാറെടുത്ത് സര്‍ക്കാര്‍ തിയേറ്ററുകള്‍. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഞായറാഴ്ച മുതല്‍ സിനിമാ പ്രദര്‍ശനം തുടങ്ങാനാണ് തീരുമാനം. പ്രത്യേകം തയാറാക്കിയ സ്‌ക്രീനില്‍ വൈകീട്ട് 6.30 ന് ആയിരിക്കും പ്രദര്‍ശനം. ത്രീ ഡി ചിത്രം മെഡിയര്‍ കുട്ടിച്ചാത്തനാണ് ആദ്യം പ്രദര്‍ശിപ്പിക്കുന്നത്. ത്രീഡി സിനിമ കാണാന്‍ കണ്ണടയും നല്‍കും. നിശാഗന്ധിയില്‍ 200 പേര്‍ക്ക് മാത്രമാകും പ്രവേശനം. ടിക്കറ്റ് നിരക്ക് 100 രൂപയാണ്. നിശാഗന്ധിയിലെ ട്രയലിന് ശേഷം കൈരളി ശ്രീ അടക്കമുള്ള തിയേറ്ററുകള്‍ തുറക്കും

Leave A Reply

Your email address will not be published.

error: Content is protected !!