ചെരിഞ്ഞ കാട്ടാനയുടെ കൊമ്പുകള്‍ മോഷ്ടിച്ചു

0

മേപ്പാടി തൊള്ളായിരം വനത്തിനുള്ളില്‍ ചെരിഞ്ഞ കാട്ടാനയുടെ കൊമ്പുകള്‍ മോഷ്ടിച്ചയാളെ വനപാലകര്‍ അറസ്റ്റ് ചെയ്തു. ഇടുക്കി ബൈസണ്‍വാലി പൊട്ടന്‍ കാട് സ്വദേശി മൗണ്‍സ് പുരത്തില്‍ പീര്‍ മുഹമ്മദ് ബാഷ (54) യെയാണ് മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ബാബുരാജ്, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ മനോജ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

തൊള്ളായിരം ഭാഗത്ത് റിസോര്‍ട്ട്, ഏലത്തോട്ടം എന്നിവയുടെ നടത്തിപ്പുകാരനാണ് പ്രതി പീര്‍ മുഹമ്മദ് ബാഷ .കാട്ടിമറ്റം ഭാഗത്ത് ഉള്‍വനത്തില്‍ ചെരിഞ്ഞ 15 ദിവസത്തിലേറെ പഴക്കമുള്ള കാട്ടാനയുടെ ജഢത്തില്‍ നിന്ന് 2 കൊമ്പുകളും മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. തൊള്ളായിരത്തില്‍ പ്രതിയുടെ താമസസ്ഥലത്ത് രഹസ്യമായി സൂക്ഷിച്ചിരുന്ന ആനക്കൊമ്പുകള്‍ ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തത്.7 മണിയോടെ പ്രതിയെ പിടികൂടുകയും ചെയ്തു.കൊമ്പ് കടത്താനുപയോഗിച്ച കെ.ആര്‍.യു.2861 നമ്പര്‍ ജീപ്പും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുണ്ടക്കൈ മോഡല്‍ ഫോറസ്റ്റ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വൈകുന്നേരത്തോടെ പ്രതിയെ കല്‍പ്പറ്റ ഇഖ ങ കോടതിയില്‍ ഹാജരാക്കും.

Leave A Reply

Your email address will not be published.

error: Content is protected !!