അനാസ്ഥക്കെതിരെ യൂത്ത് ലീഗ് പ്രക്ഷോഭം

0

റോഡ് നിര്‍മാണത്തിലെ അനാസ്ഥ പ്രക്ഷോഭവുമായി യൂത്ത് ലീഗ്.കല്‍പ്പറ്റ വാരാമ്പറ്റ റോഡ് നിര്‍മാണം അനിശ്ചിതമായി നീളുന്നതിന് എതിരെയാണ് യൂത്ത് ലീഗിന്റ നേതൃത്വത്തില്‍ കല്‍പ്പറ്റ പൊതുമരാമത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്.

ജില്ലയില്‍ തന്നെ പ്രധാനപ്പെട്ടറോഡുകളിലൊന്നായ കല്‍പ്പറ്റ-വാരാമ്പറ്റ പാതയുടെ പ്രവ്യത്തി 2017ല്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ 56.5കോടി രൂപ വകയിരുത്തിയാണ് ആരംഭിച്ചത്. ടെന്‍ഡര്‍ നടപടികള്‍ പുര്‍ത്തീകരിച്ച് രണ്ട് വര്‍ഷത്തിനുള്ളില്‍ ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു കരാര്‍ വ്യവസ്ഥ. എന്നാല്‍ കാസര്‍ഗോഡുള്ള കുട്രോളി കണ്‍സ്ട്രക്ഷന്‍ കമ്പനി കരാര്‍ ഏറ്റെടുത്തങ്കിലും സമയ ബന്ധിതനായിപ്രവൃത്തി നടത്താന്‍ കഴിയിട്ടില്ല.പ്രവൃത്തി അനിശ്ചിതമായി നീണ്ടതോടെ യാത്രക്കാര്‍ ദുരിതത്തിലായി പൊട്ടി പൊളിഞ്ഞ് തകര്‍ന്ന റോഡില്‍ പൊടിശല്യംകൂടിയായതോടെ നാട്ടുക്കാരുടെ ദുരിതം ഇരിട്ടിയായിഇതോടെയാണ്പടിഞ്ഞാറത്തറ, തരിയോട്,വെങ്ങപ്പള്ളി പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ പി.ഡബ്ലു..ഡി ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയത്.മാര്‍ച്ച് ജില്ലാ പഞ്ചായത്ത്പ്രസിഡന്റ് കെ.ബി നസീമ ഉദ്ഘാടനം ചെയ്തു.കെ ഹാരിസ്, സി ശിഹാബ്, ഷമീം പാറക്കണ്ടി, ജാസര്‍ പാലക്കല്‍, സി.ടി ഉനെസ് എന്നിവര്‍ സംസാരിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!