കബ്ബ് ബുള്‍ബുള്‍ ഉത്സവത്തിന് തുടക്കമായി

0

സംസ്ഥാന കബ്ബ് ബുള്‍ബുള്‍ ഉത്സവത്തിന് മാനന്തവാടിയില്‍ തുടക്കമായി.മാനന്തവാടി എം.ജി.എം.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന ഉത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ ഉദ്ഘാടനം ചെയ്തു.പഠനത്തോടൊപ്പം വ്യക്തിത്വ വികസനം ലക്ഷ്യം വെക്കുന്നതായിരിക്കും ഇത്തരം ഉത്സവങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്നും നസീമ. ഉത്സവം 27 ന് സമാപിക്കും

കേരളത്തിലെ 42 വിദ്യാഭ്യാസ ജില്ലകളില്‍ നിന്നായി ആയിരത്തിലധികം എല്‍ പി വിഭാഗം കുട്ടികളും അധ്യാപകരും പരിപാടിയില്‍ പങ്കെടുക്കും.നൃത്ത സന്ധ്യ, സ്‌ക്കില്‍ , പജന്റ് ഷോ, സാഹസിക പ്രവര്‍ത്തനങ്ങള്‍, വന യാത്ര, ടാലന്റ് ഹണ്ട്, ജംഗിപ്‌ളേ തുടങ്ങിയ മത്സരങ്ങള്‍ ഉണ്ടാകും. ഉദ്ഘാടന ചടങ്ങില്‍ മാനന്തവാടി നഗരസഭ ചെയര്‍മാന്‍ വി.ആര്‍.പ്രവീജ് അദ്ധ്യക്ഷത വഹിച്ചു.എ.ഇ.ഒ ഉഷാദേവി, എം.ജി.എം.സ്‌കൂള്‍ മാനേജര്‍ ഫാദര്‍ സഖറിയ വെളിയത്ത്, പ്രിന്‍സിപ്പാള്‍ മാത്യു സക്കറിയ, സക്കൗട്ട്‌സ് ഭാരവാഹികളായ ജോസ് പുന്നക്കുഴി, എ.രാമചന്ദ്രന്‍ ഷൈനി മൈക്കിള്‍, സതീഷ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു.സക്കൗട്ട്‌സ് പ്രവര്‍ത്തനത്തില്‍ മികവ് തെളിയിച്ചവരെ ചടങ്ങില്‍ ആദരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!