തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ മുണ്ടക്കൈ പുഞ്ചിരിമട്ടം കോളനിയിലെ ആദിവാസി യുവാവിന്റെ ശെല്‍വന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന്‌ശേഷം കോളനിയില്‍ സംസ്‌കരിച്ചു. കഴിഞ്ഞ 15-ാം തിയതി കാണാതായ ശെല്‍വന്റെ ജഡം ഇന്ന് രാവിലെ 8 മണിയോടെയാണ് കോളനിയില്‍നിന്ന് 500 മീറ്റര്‍ അകലെ വനത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.മൃതദേഹത്തിന് 10 ദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. അഴുകിയ നിലയിലായിരുന്നു. വിവരമറിയിച്ചതിനെ തുടര്‍ന്ന് മേപ്പാടി പോലിസും വനംവകുപ്പധികൃതരും സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. പോലിസ് ഫോറന്‍സിക് വിഭാഗം സര്‍ജന്‍ വനത്തില്‍ വെച്ചുതന്നെ പോസ്റ്റ്‌മോര്‍ട്ടം നടത്തുകയായിരുന്നു. ഉച്ചകഴിഞ്ഞ് 3.15 ഓടെ ജഡം സംസ്‌കരിച്ചു.