മരക്കാര്‍ റിലീസ് തിയതി പ്രഖ്യാപിച്ചു

0

കഴിഞ്ഞ വര്‍ഷം മലയാളി സിനിമാപ്രേമികള്‍ ആവേശത്തോടെ കാത്തിരുന്ന ചിത്രമാണ് മരക്കാര്‍. കൊവിഡിനെ തുടര്‍ന്ന് ചിത്രത്തിന്റെ റിലീസ് മാറ്റേണ്ടതായി വന്നു. 2021 മാര്‍ച്ച് 26 ന് ചിത്രം തിയേറ്ററുകളിലെത്തും നിര്‍മ്മാതാക്കളായ ആശിര്‍വാദ് ഫിലിംസ്ആണ് റിലീസ് തീയതി ഔദ്യോഗികമായി പുറത്തു വിട്ടത്.

തിയേറ്ററുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുവദിച്ചതിന് പിന്നാലെയാണ് റിലീസിംഗ് പ്രഖ്യാപിച്ചത് കഴിഞ്ഞവര്‍ഷം മാര്‍ച്ച് 21 റിലീസ് പ്രഖ്യാപിച്ച ചിത്രമായിരുന്നു മരയ്ക്കാര്‍ .മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിക്കുന്ന ചിത്രം മലയാളത്തിലെ ഏറ്റവും ചിലവേറിയ സിനിമയാണ്. 85 സിനിമകളാണ് തീയേറ്റര്‍ കാത്തിരിക്കുന്നത് മരക്കാറിന്
കൂടാതെ മമ്മൂട്ടിയുടെ വണ്‍ പ്രീസ്റ്റ്,ഫഹദ് ഫാസിലിന്റെ മാലിക് ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ് എന്നിവയെല്ലാം മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ റിലീസ് ചെയ്യുമെന്നാണ് സൂചന

Leave A Reply

Your email address will not be published.

error: Content is protected !!