സംസ്ഥാന മുനിസിപ്പല്‍ നിയമം 341 പ്രകാരമാണ് നടപടി. ബത്തേരി നഗരസഭ ആരോഗ്യവിഭാഗവും പൊലീസും ചേര്‍ന്നാണ് നിയമം നടപ്പിലാക്കുക. ടൗണില്‍ തുപ്പിയാല്‍ നിയമ പ്രകാരം 500 രൂപ പിഴ ഈടാക്കുന്നതാണ് നിയമം. കഴിഞ്ഞദിവസം ചേര്‍ന്ന മുനിസിപ്പല്‍ കൗണ്‍സിലിലാണ് പ്രധാനപ്പെട്ട തീരുമാനം കൈകൊണ്ടത്. പൊതുവെ വൃത്തിയുടെ സുല്‍ത്താനെന്നറിയപ്പെടുന്ന ബത്തേരി ടൗണ്‍ തുപ്പി വൃത്തികേടാക്കിയാല്‍ ഇനി മുതല്‍ 500 രൂപ പിഴയീടാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കേരള മുനിസിപ്പല്‍ ആക്ട് 341 പ്രകാരമാണ് ഇത്തരമൊരു തീരുമാനം കൗണ്‍സില്‍ കൈകൊണ്ടത്. നഗരസഭ ആരോഗ്യവിഭാഗവും പൊലീസുമാണ് നടപടി സ്വീകരിക്കുക. പൊലീസ് കേസെടുത്താല്‍ ഇക്കാര്യത്തില്‍ 2000 രൂപ പിഴ ഒടുക്കേണ്ടിവരും. ബത്തേരി ടൗണില്‍ മുറുക്കിയും കാര്‍ക്കിച്ചുതുപ്പിയും വൃത്തികേടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇത്തരമൊരു തീരുമാനം നഗരസഭ കൈകൊണ്ടത്. കൂടാതെ നഗരത്തിലെ പാതയോരങ്ങളില്‍ മലമൂത്ര വിസര്‍ജ്ജനം ചെയ്ത് വൃത്തികേടാക്കുന്നവര്‍ക്കെതിരെയും പൊതുറോഡില്‍ മുഖവും വായും കഴുകി തുപ്പുന്നവര്‍ക്കെതിരെയും കര്‍ശന നടപടിയുണ്ടാവും. ജനങ്ങളെ ഇക്കാര്യം ബോധ്യപ്പെടുത്തുന്നതിന്റെ ഭാഗമായി മധ്യമങ്ങള്‍, സമൂഹമധ്യമങ്ങള്‍ വഴിയും സൂചന ബോര്‍ഡുകള്‍ സ്ഥാപിച്ചും ബോധവല്‍ക്കരിക്കും. തുടര്‍ന്നായിരിക്കും നടപടികളിലേക്ക് കടക്കുകയെന്നും നഗരസഭ ചെയര്‍മാന്‍ റ്റി.എല്‍ സാബു പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.