അങ്ങ് വൈകുണ്ഠപുരത്ത്

0

മലയാളികള്‍ക്ക് ഒരു ചോക്ലേറ്റ് ബോയി ഇമേജ് ആണ് അല്ലു അര്ജുന് കൊടുത്തിരിക്കുന്നത്. തമാശയും പ്രണയവും ഇടകലര്‍ന്നു അഭിനയിക്കുന്ന അല്ലു അര്‍ജുന്റെ ഫാന്‍സ് ആണ് മിക്ക മലയാളി പെണ്‍കുട്ടികളും. അന്യഭാഷ ചിത്രങ്ങളെടുത്താല്‍ ഇപ്പോള്‍ തെലുങ്ക് ചിത്രങ്ങള്‍ക്കും കേരളത്തില്‍ പ്രചാരമേറിക്കൊണ്ടിരിക്കുകയാണ് പക്ഷെ മലയാളത്തില്‍ ഡബ്ബ് ചെയ്ത ചിത്രങ്ങള്‍ ആണെന്ന് മാത്രം.2020 ആദ്യത്തെ അല്ലു അര്‍ജുന്‍ ചിത്രമാണ് അങ്ങ് വൈകുണ്ഠപുരത്ത്. അല്ലു അര്‍ജുനോടൊപ്പം മലയാളികളുടെ പ്രിയതാരം ജയറാമും ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രം കൈകാര്യം ചെയ്യുന്നുണ്ട് .ഈ ചിത്രത്തിന്റെ രചനയും സംവിധാനവും ചെയ്തിരിക്കുന്നത് പ്രശസ്ത തെലുങ്ക് സിനിമ സംവിധായകനായ ത്രിവിക്രം ശ്രീനിവാസ് ആണ്. ഗീത ആര്‍ട്‌സ്, ഹാരിക ആന്‍ഡ് ഹസീന്‍ ക്രിയേഷന്‍സ് എന്നിവയുടെ ബാനറില്‍ അല്ലു അരവിന്ദ്, എസ് രാധാകൃഷ്ണ എന്നിവര്‍ ചേര്‍ന്ന് ആണ്ഈ  ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ബണ്ടു എന്ന കഥാപാത്രമായാണ് അല്ലു അര്‍ജുന്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ബണ്ടുവിനെ ചിറ്റിപറ്റിയാണ് കഥാസന്ദര്‍ഭങ്ങള്‍ മുന്നോട്ടുപോകുന്നത്. കള്ളത്തരത്തിലൊടെ സ്വത്തുവകകകള്‍ കൈവശം വയ്ക്കുന്ന സ്വന്തം കുടുംബത്തില്‍ നിന്നും വിട്ടു നിന്നും മറ്റൊരു കുടുംബത്തില്‍ ആണ് ബണ്ടു താമസിക്കുന്നത്. നീണ്ട ഒരു ഇടവേളക്ക് ശേഷം ബണ്ടു തന്റെ യഥാര്‍ത്ഥ കുടുംബത്തിലേക്ക് പോകുന്നു. പിന്നീടുണ്ടാകുന്ന സംഭവബഹുലമായ കാഴ്ചകളാണ് ഈ ചിത്രം പറയുന്നത്.

ഒരു പക്കാ തെലുങ്ക് ചിത്രം തന്നെയാണ് അങ്ങ് വൈകുണ്ഠപുരത്ത്. ഒരു കുടുംബ ചിത്രമാണ് ത്രിവിക്രം ശ്രീനിവാസ് ഒരുക്കിയ ഈ ചിത്രം. മാസ്സും ക്ലാസും ഡയലോഗ് പാഞ്ഞും എല്ലാം അടങ്ങിയ ഒരു അല്ലുഅര്‍ജുന്‍ ചിത്രമാണിത്. ബണ്ടുവിന്റെ അച്ഛനായ വാല്മീകി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് മുരളി ശര്‍മ്മ ആണ്. പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ച ഒരു അഭിനയമായിരുന്നു അദ്ദേഹം കാഴ്ചവെച്ചത്. സ്വന്തം മകനായ ബണ്ടുവിനെ തരം കിട്ടുമ്‌ബോഴൊക്കെ താഴ്ത്തി പറയുന്ന ഒരു പിതാവാണ് വാല്മീകി. എന്നാല്‍ ജയറാം അഭിനയിച്ച രാമചന്ദ്ര എന്ന കഥാപാത്രമാകട്ടെ തന്റെ മകനായ രാജ് മനോഹറിനെ കുറിച്ച് മനസ്സില്‍ ഒരു നല്ല രൂപം കൈകൊണ്ട ഒരു പിതാവായാണ്. പൂജ ഹെഗ്ഡെ, നിവേദ നവദീപ്, സുശാന്ത്, രോഹിണി, സുനില്‍, ഹര്‍ഷവര്‍ധന്‍, രാജേന്ദ്ര പ്രസാദ് എന്നിവര്‍ അവരവരുടെ കഥാപാത്രങ്ങള്‍ നന്നായി ചെയ്തു എന്ന് പറയാം.ക്‌ളൈമാക്‌സ് മുന്നേ മനസ്സിലാകുന്നുണ്ടെങ്കിലും ഈ ചിത്രം ഒരു ലാഗ് ഇല്ലാതെ കണ്ടിരിക്കാം. തീര്‍ച്ചയായും ഒരു ഫണ്‍ എന്റര്‍ടൈനര്‍ ആണ് ഈ ചിത്രം.

Leave A Reply

Your email address will not be published.

error: Content is protected !!