സുരക്ഷിത പുലരി; ജില്ലയില്‍ പിടിവീണത് 72 വാഹനങ്ങള്‍ക്ക്

0

പുതുവര്‍ഷ പുലരി അപകടരഹിതമാക്കുക എന്ന ലക്ഷ്യത്തോടെ മോട്ടോര്‍ വാഹന വകുപ്പ് സംഘടിപ്പിച്ച ‘സുരക്ഷിത പുലരി സ്‌പെഷ്യല്‍ ഡ്രൈവില്‍ 236350 രൂപ പിഴ ഈടാക്കി. ആര്‍. ടി. ഒ എന്‍ഫോഴ്സ്മെന്റിന്റെയും, ജില്ലാ ആര്‍. ടി. ഒ യുടെയും നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ നിയമലംഘനം നടത്തിയ 72 വാഹനങ്ങള്‍ പിടികൂടി.

വരും ദിവസങ്ങളിലും അപകടകരമായ രീതിയില്‍ വാഹനമോടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു. എന്‍ഫോഴ്സ്മെന്റ് ആര്‍. ടി. ഒ. അനൂപ് വര്‍ക്കി, ഓഫീസ് ആര്‍. ടി. ഒ ഇ. മോഹന്‍ദാസ് എന്നിവര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!