ജില്ലയില്‍ വീണ്ടും കുരങ്ങ് പനി
ജില്ലയില്‍ വീണ്ടും കുരങ്ങ് പനി റിപ്പോര്‍ട്ട് ചെയ്തു. രോഗം സ്ഥിരീകരിച്ച ഒരാള്‍ ചികിത്സയില്‍ .ബേഗൂര്‍ പി.എച്ച്.സി.ക്ക് കീഴില്‍ ബാവലിയിലെ ഇരുപത്തി എട്ടുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഡിസം. 26നാണ് കുരങ്ങ് പനി ലക്ഷണങ്ങളോടെ യുവതിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഇവരുടെ സാമ്പിളുകള്‍ ശേഖരിച്ച് മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരുന്നു.കഴിഞ്ഞ ദിവസമാണ് ഫലം പുറത്ത് വന്നത്. ഇതോടെ രോഗിയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഒരു മാസം മുമ്പ് യുവതിയുടെ വീടിന് സമീപത്തെ വനത്തില്‍ കുരങ്ങനെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. അന്ന് മുതല്‍ ഈ പ്രദേശം ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു.