ന്യൂ ഇയര്‍ ആഘോഷവും വോളിബോള്‍ ടുര്‍ണ്ണമെന്റും
കാട്ടിക്കുളം കലോദയസ്‌പോട്‌സ് ക്ലബിന്റെ വാര്‍ഷികവും ന്യൂ ഇയര്‍ ആഘോഷവും പഞ്ചായത്ത്തല വോളിവോള്‍ ടുര്‍ണ്ണമെന്റും അരണപ്പാറ കലോദയസ്‌പോടസ് ക്ലബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. അരണപാറ ഗവ എല്‍ പി സ്‌കൂള്‍ ഗ്രൗണ്ടിലാണ് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ന്യൂഇയര്‍ ആഘോഷവും വോളിബോള്‍ മാര്‍ച്ചും നടത്തിയത്. കൂടാതെ വിവിധ കലാപരിപാടികളും അരങ്ങേറി. പുതുവര്‍ഷത്തേവരവേറ്റ് പുലര്‍ച്ചേ മൂന്ന് മണിയോടെയാണ് ആഘോഷം അവസാനിച്ചത്. തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് മായദേവി, വൈസ് പ്രസിഡന്റ് പി വി ബാലകൃഷ്ണന്‍, പി എസ് പ്ലാന്റേഷന്‍ മാനേജര്‍ ശ്രീനിവാസന്‍ എന്നിവര്‍ പങ്കെടുത്തു കെ.ബി ഹംസ ഒ.പി ഹസന്‍ ഇബ്രാഹിം ടി.കെ സുരേഷ് എന്നിവര്‍ സംസാരിച്ചു.