കവര്‍ച്ചാ കേസിലെ മൂന്ന് പ്രതികള്‍ പിടിയില്‍
മദ്യം കഴിക്കാനായി വിളിച്ചു വരുത്തി രണ്ടരപ്പവനോളം സ്വര്‍ണ്ണാഭരണങ്ങള്‍ പിടിച്ചു പറിച്ച കേസിലെ പ്രതികളെ പോലീസ് പിടികൂടി. കാവുംമന്ദം കാരനിരപ്പില്‍ ഷിജു എന്ന കുരിശ് ഷിജു(41),മൈത്രി നഗര്‍ കോളനിയിലെ സുന്ദരന്‍(40),അജീഷ്(38) എന്നിവരെയാണ് പടിഞ്ഞാറെത്തറ പോലീസ് പിടികൂടിയത്.ഈ മാസം രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം.മാനന്തവാടിയില്‍ നിന്നും പരിചയപ്പെട്ട വാളാട് വള്ളികാവുങ്കല്‍ ലിജോയെ കാവുംമന്ദം മൈത്രിനഗര്‍ കോളനിയിലെ ആളൊഴിഞ്ഞ വീട്ടില്‍ വിളിച്ചു വരുത്തിയാണ് പ്രതികള്‍ കവര്‍ച്ച നടത്തിയത്.രണ്ട് പവന്‍ തൂക്കം വരുന്ന മാല,അരപ്പവന്‍ തൂക്കം വരുന്ന മോതിരം കൈയ്യിലുണ്ടായിരുന്ന പെഴ്സ് എന്നിവയാണ് പ്രതികള്‍ പിടിച്ചു പറിച്ചതായി പോലീസില്‍ പരാതി നല്‍കിയത്..പടിഞ്ഞാറെത്തറ പോലീസ് എസ് എച്ച് ഒ പി പ്രകാശന്‍,എസ് ഐ ഡി രാജന്‍,എ എസ് ഐ ഇ കെ അബൂബക്കര്‍,പ്രഭീഷ്,വിനോദ് എന്നവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.പ്രതികളെല്ലാം നിരവധി തട്ടിപ്പ്, പിടിച്ചുപറി,എക്സൈസ് ക്കേസുകളിലെ പ്രതികളാണ്.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.കവര്‍ന്ന സ്വര്‍ണ്ണാഭരണങ്ങള്‍ കണ്ടെത്താനായി പോലീസ് ഇവരെ കസ്റ്റഡിയില്‍ വാങ്ങും.