പള്ളി കമ്മറ്റിയും അമ്പലകമ്മറ്റിയും കൈകോര്‍ത്താണ് ഒന്നര കിലോമീറ്റര്‍ റോഡ് വീതി കൂട്ടി

0

അമ്പലവയല്‍ പൊടിക്കളം ശ്രീകുരുമ്പ ഭഗവതി ക്ഷേത്ര കമ്മറ്റിയും അമ്പലവയല്‍ ജുമാ മസ്ജിദ് കമ്മിറ്റിയും കൈകോര്‍ത്താണ് അമ്പലവയല്‍- പൈങ്ങാട്ടിരി റോഡിന് വീതി കൂട്ടിയത്. ഒന്നരകിലോമീറ്റര്‍ ദൂരമാണ് ശ്രമദാനമായി ഇവര്‍ നന്നാക്കിയത്. പ്രദേശത്ത് മതപരമായ ചടങ്ങുകള്‍ തോളോട് തോള്‍ ചേര്‍ന്ന് നടത്താനും, ഹര്‍ത്താലുകള്‍ ബഹിഷ്‌കരിക്കാനും പ്രദേശികമായി തീരുമാനമെടുത്തു
മതസ്പര്‍ദ ഏറി വരുന്ന ഇന്നത്തെ കാലഘട്ടത്തില്‍ മതമൈത്രിയില്‍ ഒരു ഗ്രാമം.അതാണ് എടവക പഞ്ചായത്തിലെ അമ്പലവയല്‍ ഗ്രാമം. അമ്പലവയല്‍ പൊടിക്കളം ശ്രീകുരുമ്പ ഭഗവതി ക്ഷേത്ര കമ്മറ്റിയും ജുമാ മസ്ജിദ് കമ്മറ്റിയുമാണ് മതപരമായ ചടങ്ങുകള്‍ക്കപ്പുറം നാടിന്റെ വികസനത്തില്‍ കൈ കോര്‍ക്കുന്നത്.അമ്പലവയല്‍ പൈങ്ങട്ടരി റോഡ് ഒന്നര കിലോമീറ്റര്‍ ദൂരം ഇവരുടെ കൂട്ടായമയില്‍ വീതി കൂട്ടിയത്. അഞ്ച് ഞായറാഴ്ചകളിലായി ഒരു ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് വീതി കൂട്ടല്‍ പ്രവര്‍ത്തി നടത്തിയത്.ഇതോടെ പ്രദേശത്തെ ഗതാഗതം സുഗമമാവുകയും ചെയ്തു

Leave A Reply

Your email address will not be published.

error: Content is protected !!