പൊലിസ് ജീവനക്കാര്‍ക്കിടയില്‍ മണിചെയിന്‍ മാതൃകയില്‍ പണതട്ടിപ്പ്.സ്പെഷ്യല്‍ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ബത്തേരി സബ് ഡിവിഷന് കീഴില്‍വരുന്ന സ്റ്റേഷനിലെ ഒരു പൊലിസുകാരനെതിരെയാണ് തട്ടിപ്പാരോപണം ഉയര്‍ന്നിരിക്കന്നത്. നിരവധി ജീവനക്കാരില്‍ നിന്നായ് രണ്ടര കോടിയോളം രൂപ ഇരട്ടിപ്പിച്ച് നല്‍കാമെന്ന് പറഞ്ഞ് തട്ടിയെന്നാണ് ആരോപണം.പരാതിയുമായി ആരും രംഗത്തെത്തിയിട്ടില്ല.നിക്ഷേപിക്കുന്ന തുകയുടെ ഇരട്ടി തുക ഒരു വര്‍ഷം കഴിയുമ്പോള്‍ തിരികെ നല്‍കുമെന്നും നിക്ഷേപിക്കുന്ന പണിത്തിന് മാസ പലിശ നല്‍കുമെന്നും വാഗ്ദാനം നല്‍കിയാണ് തട്ടിപ്പ് നടത്തിയതായി പറയുന്നത്.
സുല്‍ത്താന്‍ ബത്തേരി സബ് ഡിവിഷനു കീഴിലുളള ഒരു സ്റ്റേഷനിലെ പൊലിസുകാരനാണ് മണിചെയിന്‍ മാതൃകയില്‍ പണം തട്ടിപ്പുനടത്തിയാതായി ആരോപിക്കുന്നത്. നിക്ഷേപിക്കുന്ന തുകയുടെ ഇരട്ടി തുക ഒരു വര്‍ഷം കഴിയുമ്പോള്‍ തിരികെ നല്‍കുമെന്നും നിക്ഷേപിക്കുന്ന പണിത്തിന് മാസ പലിശ നല്‍കുമെന്നും വാഗ്ദാനം നല്‍കിയാണ് തട്ടിപ്പ് നടത്തിയതായി പറയുന്നത്. ഇതുപ്രകാരം ജില്ലിയിലെ വിവിധ സ്റ്റേഷനുകളിലുള്ളവരില്‍ നിന്നും രണ്ടര കോടിയോളം രൂപ ഇത്തരത്തില്‍ സമാഹരിച്ചതായാണ് പൊലിസുകാര്‍ക്കുള്ളിലെ രഹസ്യ സംഭാഷണം. നിക്ഷേപിച്ച പണം പലര്‍ക്കും തിരികെ ലഭിക്കാതായതോടെയാണ് തട്ടിപ്പുവിവരം പുറത്താകുന്നത്. ആരോപണ വിധേയനായ പൊലിസുകാരന്‍ കഴിഞ്ഞ മാര്‍ച്ചിലാണ് അവസാനമായി ജോലിക്കെത്തിയത്. തട്ടിപ്പിനിരയായവര്‍ പൊലിസുകാരയതിനാല്‍ ആരും പരാതിയുമായി രംഗത്തെത്തിയിട്ടില്ല. അതേസമയം തട്ടിപ്പുവിവരം പുറത്തായതോടെ സ്പെഷ്യല്‍ ബ്രാഞ്ച് ഇതുസംബന്ധിച്ച് അന്വേഷണം ആരംഭിച്ചി്ട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് അടുത്തദിവസം ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നല്‍കുമെന്നാണ് അറിയുന്നത്. പുറമെ ആരോപണ വിധേയനായ പൊലിസുകാരന്റെ സ്വര്‍ണ്ണ- കുഴല്‍പണ ഇടപാടുകാരുമായുളള ബന്ധത്തെകുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.