ഭാരത കത്തോലിക്ക സഭയില്‍ കുടുംബങ്ങളുടെ വിശുദ്ധയായി ഫ്രാന്‍സീസ് മാര്‍പാപ്പ പ്രഖ്യാപിച്ച വിശുദ്ധ മറിയം ത്രേസ്യായുടെ തിരുശേഷിപ്പ് പ്രതിഷ്ഠ ശിശുമല ഇന്‍ഫന്റ് ജീസസ് ദേവാലയത്തില്‍ നടന്നു. മാനന്തവാടി രൂപതയില്‍ ആദ്യമായാണ് വിശുദ്ധയുടെ തിരുശേഷിപ്പ് പൊതു വണക്കത്തിന് പ്രതിഷ്ഠിച്ചത്.തിരുശേഷിപ്പിന് പള്ളിത്താഴെകവലയില്‍ സ്വീകരണം നല്‍കി. തുടര്‍ന്ന് ദേവാലയത്തിലേക്ക് വിളംബര ജാഥ നടത്തി.തിരുശേഷിപ്പ് പ്രതിഷ്ഠക്കും വിശുദ്ധ കുര്‍ബ്ബാനക്കും ചെറുപുഷ്പമിഷന്‍ലീഗ് ഡയറക്ടര്‍ ഫാ.ഷിജു ഐക്കരകാനായില്‍, ഫാ.സജികോട്ടായില്‍ എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.