വയനാട് തോട്ടം തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ ഡിസംബര്‍ രണ്ടിന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ ധര്‍ണ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തോട്ടം തൊഴിലാളികളുടെ ദിവസവേതനം 600 രൂപയായി പുതുക്കി നിശ്ചയിക്കുക, പെന്‍ഷന്‍ പ്രായം 60 വയസ്സാക്കുക, താമസസൗകര്യം കാലോചിതമായി പരിഷ്‌കരിക്കുക, മുഴുവന്‍ താല്‍ക്കാലിക തൊഴിലാളികളെയും സ്ഥിരപ്പെടുത്തുക, മാസശമ്പളം മുന്‍കാലത്തെപ്പോലെ മസ്റ്റര്‍ മുഖേന നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ. വയനാട് തോട്ടം തൊഴിലാളി യൂണിയന്‍ പ്രസിഡന്റ് വിജയന്‍ ചെറുകര വൈത്തിരിയിലും, ജനറല്‍ സെക്രട്ടറി പി കെ മൂര്‍ത്തി ചൂരല്‍മലയിലും, ജില്ലാ സെക്രട്ടറി സി എസ് സ്റ്റാന്‍ലി മേപ്പാടിയിലും പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ പി കെ മൂര്‍ത്തി, വി യൂസഫ്, യു.കരുണാകരന്‍ എന്നിവര്‍ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.