കേരള പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ മാനന്തവാടി താലൂക്ക് കമ്മറ്റി രൂപീകരിച്ചു
കേരള പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ മാനന്തവാടി താലൂക്ക് കമ്മറ്റി രൂപീകരിച്ചു. വ്യാപാരഭവനില്‍ ചേര്‍ന്ന യോഗം കോഴിക്കോട് ജില്ലാ സെക്രട്ടറി ലത്തീഫ് ആരാമ്പറ ഉദ്ഘാടും ചെയ്തു. ക്ഷേമനിധി ഓഫീസ് വയനാട്ടില്‍ തുടങ്ങുക പ്രവാസി പുനരധിവാസം കാലതാമസം കൂടാതെ നടപ്പില്‍ വരുത്തുക തുടങ്ങിയ ആവശ്യങ്ങളും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.അബ്ദുറഹ്മാന്‍ ഹാജി മണിമ അദ്ധ്യക്ഷത വഹിച്ചു മൊയ്തു വെള്ളമു, സിദ്ധീഖ് കൊടുവള്ളി, ഷാജു മാടക്കര, ഷാജി വൈത്തിരി ,റോയി മാത്യു, സുലൈമാന്‍ പുത്തന്‍കുന്ന്, കാര്‍ത്തികേയന്‍ ,ആമിന കംബ്ലക്കാട് ,തുടങ്ങിയവര്‍ സംസാരിച്ചു.പ്രസിഡന്റായി ഇബ്രാഹിം പള്ളിക്കലിനെയും സെക്രട്ടറിയായി പ്രദീപ് മാത്യുവിനെയും ട്രഷററായി മമ്മൂട്ടി ആലുവയെയും തിരഞ്ഞെടുത്തു.