സാമൂഹ്യ പുരോഗതിക്ക് പ്രാദേശിക മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് മഹത്വരം: പ്രീത രാമന്‍
സാമൂഹ്യ പുരോഗതിക്ക് പ്രാദേശിക മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് മഹത്വരമെന്ന് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രീത രാമന്‍. കേബിള്‍ ടി.വി.ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ മാനന്തവാടി മേഖല സമ്മേളനം ഗ്രീന്‍സ് റസിഡന്‍സിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.ചെറുകിട കേബിള്‍ ടി.വി.ഓപ്പറേറ്റര്‍മാര്‍ നേതൃത്വം നല്‍കുന്ന വയനാട് വിഷന്‍ ചാനല്‍ മാതൃക പരമായ പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നതെന്ന് പ്രീതാരാമന്‍ പറഞ്ഞു.സി.ഒ.എ.സംസ്ഥാന എക്‌സികുട്ടീവ് കമ്മറ്റി അംഗം കെ.സജീവന്‍ മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി മേഖല പ്രസിഡന്റ് വിജിത്ത് വെള്ളമു അദ്ധ്യക്ഷത വഹിച്ചു.എക്കി മൊയ്തൂട്ടി, കണ്ണന്‍ കണിയാരം, ജോണി മറ്റത്തിലാനി, അശോകന്‍ ഒഴകോടി, സ.ഒഎ ജില്ലാ പ്രസിഡന്റ് അഷറഫ് മേപ്പാടി, സെക്രട്ടറി പി.എം.ഏലിയാസ്, മേഖല സെക്രട്ടറി വിനീഷ് കമ്മന ,ജിതേഷ് തവിഞ്ഞാല്‍, ജോമേഷ് തുടങ്ങിയവര്‍ സംസാരിച്ചു. പ്രസിഡന്റായി തങ്കച്ചന്‍ പുളിഞ്ഞാലിനെയും സെക്രട്ടറിയായി വിജിത്ത് വെള്ളമുയെയും ജോ.സെക്രട്ടറിയായി അജീഷ് രനോലിനെയും വൈസ്.പ്രസിഡന്റായി വിനീഷ് തോണിച്ചാലിനെയും തിരഞ്ഞെടുത്തു.