വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓള്‍ കേരള ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തില്‍ 27 ന് രാവിലെ 10 ന് കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒരു കോടി രൂപക്ക് താഴെയുള്ള നിര്‍മാണ പ്രവൃത്തികള്‍ക്ക് ടാര്‍ വാങ്ങി നല്‍കിയിരുന്നത് നിര്‍ത്തലാക്കല്‍, എല്‍എസ്ജിഡി കരാറുകാര്‍ക്ക് ടാറിംഗിന് ബില്‍ പ്രകാരമുള്ള തുക നല്‍കാതിരിക്കല്‍, നിര്‍മാണ സാമഗ്രികള്‍ ലഭിക്കാത്തതിനാല്‍ സമയത്ത് പൂര്‍ത്തീകരിക്കാന്‍ കഴിയാതിരുന്ന നിര്‍മാണ പ്രവൃത്തികള്‍ക്ക് മേല്‍ പിഴ ഈടാക്കല്‍, എംപി, എംഎല്‍എ എന്നിവരുടെ പ്രവൃത്തികളുടെ ബില്‍ തുക പാസാക്കുന്നതിന് തിരുവനന്തപുരത്തേക്ക് അയക്കുന്നതുമായി ബന്ധപ്പെട്ട തടസങ്ങള്‍ ഉടന്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് മാര്‍ച്ചും ധര്‍ണയും നടത്തുന്നത്.