വിമതവിഭാഗം യൂണിറ്റ് രൂപീകരിച്ചു

0

.ചീരാലിലെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നിഷ്‌ക്രിയത്വത്തിലും ,ഏകാധിപത്യ പ്രവണതയിലും പ്രതിഷേധിച്ച് നിരവധി പേര്‍ സംഘടനയില്‍ നിന്ന് അകന്നു നിന്നതു കൊണ്ട് ആ സംഘടനയില്‍ നിന്നും മാറി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഹസ്സന്‍കോയ വിഭാഗം ചീരാല്‍ യൂണിറ്റ് രൂപീകരിച്ചതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കേരളത്തിലെ എല്ലാ ജില്ലകളിലും ‘ഹസ്സന്‍കോയ വിഭാഗം പ്രവര്‍ത്തനം ശക്തമാക്കി വരികയാണെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സി.എ വേണുഗോപാല്‍ ,എ .സി ബാലകൃഷ്ണന്‍ ,കെ .പി ഗംഗാധരന്‍ ,കാപ്പില്‍ കേശവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!