സ്‌കൂള്‍ തുറക്കാന്‍ ഒരുക്കങ്ങളായെന്ന് മന്ത്രി വി ശിവന്‍കുട്ടി

0

സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന്  വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കൊവിഡ് പശ്ചാത്തലത്തിലാണ് ഇത്തവണയും പ്രവേശനോത്സവം അടക്കമുള്ള കാര്യങ്ങള്‍ നടക്കുന്നത്. പരിമിതികള്‍ക്ക് അകത്ത് നിന്ന് എല്ലാം ഭംഗിയായി നടത്താനാണ് വിദ്യാഭ്യാസ വകുപ്പ് ഒരുങ്ങുന്നതെന്നും വി ശിവന്‍കുട്ടി വിശദീകരിച്ചു. വിക്ടേഴ്‌സ് ചാനല്‍ വഴി പാഠഭാഗങ്ങള്‍ സംപ്രേഷണം ചെയ്യുന്നതിന് പുറമേ അധ്യാപകരും കുട്ടികളും നേരിട്ട് കാണും വിധം ഓണ്‍ലൈന്‍ ക്ലാസുകള്‍ സജ്ജീകരിക്കുന്നതാണ് ഇത്തവണത്തെ പ്രത്യേകത.

രണ്ട് ഘട്ടങ്ങളിലായാണ് ഇത്തവണ പ്രവേശനോത്സവം നടക്കുന്നത്. കൊവിഡ് മാനദണ്ഡം ഉള്ളതിനാല്‍ പഴയപോലെ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും വന്‍ പങ്കാളിത്തം വേണ്ടെന്ന് വച്ചു.

കൈറ്റ് വിക്ടേഴ്‌സില്‍ നടക്കുന്ന വെര്‍ച്വല്‍ പ്രവേശനോത്സവം ലൈവില്‍ മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും പങ്കെടുക്കും. കുട്ടികളുടെ കലാപരിപാടികളും ഉണ്ടാകും. അതിന് ശേഷം സംസ്ഥാന തല ഉദോഘാടനം 11 മണിക്ക് കോട്ടണ്‍ഹില്‍ സ്‌കൂളില്‍ നടക്കുമെന്നും മന്ത്രി അറിയിച്ചു. മുഖ്യമന്ത്രി നേരിട്ടോ അല്ലെങ്കില്‍ ഓണ്‍ലൈനായോ പങ്കെടുക്കും. വിക്ടേഴ്‌സ് ചാനല്‍ വഴി പാഠഭാഗങ്ങള്‍ സംപ്രേഷണം ചെയ്യുന്നതിന് പുറമേ അധ്യാപകരും കുട്ടികളും അധ്യാപകരും നേരിട്ട് കാണും വിധം ഓണ്‍ലൈന്‍ ക്ലാസുകള്‍ സജ്ജീകരിക്കുന്നതാണ് ഇത്തവണത്തെ പ്രത്യേകത. സ്‌കൂള്‍ തല ഓണ്‍ലൈന്‍ ഘട്ടം ഘട്ടം ആയി മാത്രമേ നടപ്പാക്കുകയുള്ളൂ. വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമായ ഡിജിറ്റല്‍ സൗകര്യങ്ങളും ഏത് രീതിയില്‍ പഠിപ്പിക്കണം എന്നും അടക്കമുള്ള കാര്യങ്ങളും വിശദമായി ആലോചിക്കും.എസ്എസ്എല്‍സി ഐടി പ്രാക്ടിക്കല്‍ പരീക്ഷ ഒഴിവാക്കി.പ്ലസ്ടു,വി എച് എസ് സി പരീക്ഷകളുടെ മൂല്യനിര്‍ണയം ജൂണ്‍ 1 മുതല്‍ 9 വരെയും എസ്എസ്എല്‍സി പരീക്ഷാ മൂല്യനിര്‍ണയം ജൂണ്‍ 7 മുതല്‍ 25 വരെയും നടക്കും.

Leave A Reply

Your email address will not be published.

error: Content is protected !!