ചാലിഗദ്ദ പുനരധിവാസം ചുവപ്പുനാടയില്‍

0

പ്രളയത്തില്‍ തകര്‍ന്ന പയ്യംമ്പള്ളി ചാലിഗദ്ദ, ചെമ്മാട് പ്രദേശവാസികളുടെ പുനരധിവാസം ചുവപ്പുനാടക്കുള്ളില്‍ സമരത്തിനൊരുങ്ങി പ്രദേശവാസികള്‍.പ്രശ്‌ന പരിഹാരമായില്ലെങ്കില്‍ താലൂക്ക് ഓഫീസിനു മുന്‍പില്‍ കുടില്‍ കെട്ടി സമരമെന്നും ജനകീയ സമരസമിതി.

കഴിഞ്ഞ പ്രളയത്തില്‍ ചാലിഗദ്ദ, ചെമ്മാട്, മുട്ടങ്കര പ്രദേശത്തെ നിരവധി വീടുകളാണ് നിലംപൊത്തിയത്.ചാലിഗദ്ദയില്‍ 55 കുടുംബവും മട്ടങ്കരയില്‍ 25 കുടുംബവും, ചെമ്മാട് 20 കുടുംബവും പ്രളയത്തെ തുടര്‍ന്ന് ഇപ്പോഴും വാസയോഗ്യമല്ലാത്ത വീടുകളില്‍ ഇന്നും അന്തിയുറങ്ങുകയാണ്. രണ്ട് കുടുംബം ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുകയാണ്. പ്രളയത്തെ തുടര്‍ന്ന് വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് സെപ്തംബര്‍ 5 നകം സ്ഥലം കണ്ടെത്താന്‍ റവന്യു വകുപ്പ് അവശ്യപ്പെട്ടതിനെ തുടര്‍ന്ന് കോളനിക്ക് സമീപം സ്ഥലം കണ്ടെത്തിയെങ്കിലും റവന്യു വകുപ്പ് നാളിതുവരെ ഒരു നടപടിയും സ്വീകരിക്കാത്ത സാഹചര്യത്തിലാണ് സമരപരിപാടിയുമായി മുന്നോട്ട് പോകുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ നഗരസഭാ കൗണ്‍സിലര്‍മാരായ ജേക്കബ് സെബാസ്റ്റ്യന്‍, ഹരിചാലിഗദ്ധ, ആലീസ് മാത്യു, രാധാചാലിഗദ്ധ, വെള്ളചാലിഗദ്ധ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!