കെഎസ്്‌യു പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ഹോസ്പിറ്റല്‍ ഉപരോധിച്ചു. സര്‍വജനസ്‌കൂളിലെ വിദ്യാര്‍ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാരുടെ അനാസ്ഥയും കാലതാമസവും ആണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചതെന്നും കെഎസ്്‌യു പ്രവര്‍ത്തകര്‍ ആരോപിച്ചു. തുടര്‍ന്നു ഹോസ്പിറ്റല്‍ സൂപ്രണ്ട്മായി നടത്തിയ ചര്‍ച്ചയില്‍, വീഴ്ച ഉണ്ടായിട്ടുണ്ടങ്കില്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ഡോക്ടര്‍മാര്‍ അടക്കമുള്ള മുഴുവന്‍ കുറ്റക്കാര്‍ക്കെതിരെയും വകുപ്പുതല നടപടിക്ക് ശുപാര്‍ശ ചെയ്യുമെന്നും സമഗ്രമായ അന്വേഷണം നടത്തുമെന്നും നല്‍കിയ ഉറപ്പിന്മേലാണ് കെ എസ് യു സമരം അവസാനിപ്പിച്ചത്. കെഎസ്യു ജില്ലാ പ്രസിഡണ്ട് അമല്‍ ജോയ്, സംസ്ഥാന സെക്രട്ടറി ലയണല്‍ മാത്യു, സംസ്ഥാന ഉപാധ്യക്ഷന്‍ ജഷീര്‍ പള്ളിവയല്‍ യൂനുസ് അലി, ഗൗതം ഗോകുല്‍ദാസ്, ശ്രീഹരി തൊവരിമല തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Sign in
Sign in
Recover your password.
A password will be e-mailed to you.