വയലാര്‍ അനുസ്മരണ പരിപാടിയുടെ ഭാഗമായി സിംഗേഴ്‌സ് വയനാടിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 12ന് പൊതുജനങ്ങള്‍ക്കായി വയലാര്‍ ഗാനാലാപന മത്സരം കളക്ട്രേറ്റ് പാര്‍ക്കില്‍ നടത്തുമെന്ന് ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു..ജില്ലയിലെ സാധാരണക്കാരായ സംഗീത പ്രതിഭകളെ പ്രോത്സാഹിപ്പിക്കാനും, കഴിവുകള്‍ വികസിപ്പിക്കുന്നതിന് പരിശീലനം നല്‍കുക തുടങ്ങിയവയാണ് ഇവരുടെ ഉദ്ദേശ ലക്ഷ്യമെന്നും ഇതോടനുബന്ധിച്ച് വൈകുന്നേരം 5 മണിക്ക് വിജയികള്‍ക്കുള്ള സമ്മാനദാനവും, പാട്ടുകാരെ ആദരിക്കലും ,സിംഗേഴ്‌സ് വയനാടിന്റെ ഗാനമേളയും സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു..പ്രസിഡ് ഹരീഷ് നമ്പ്യാര്‍, സലാം കല്‍പ്പറ്റ, ബാബുരാജ് വൈത്തിരി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.