കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ യൂണിറ്റ് കണ്‍വെന്‍ഷന്‍ നടന്നു
മാനന്തവാടി: കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ മാനന്തവാടി യൂണിറ്റ് കണ്‍വെന്‍ഷനും ആരോഗ്യ ശുചിത്വ നിയമബോധവല്‍ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.നഗരസഭാ ചെയര്‍മാന്‍ വി.ആര്‍.പ്രവീജ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് പി.അബ്ദുറഹ്മാന്‍ അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് പി.ആര്‍.ഉണ്ണികൃഷ്ണന്‍, സെക്രട്ടറി അബ്ദുള്‍ ഗഫൂര്‍, റഫീഖ് വിന്നേഴ്‌സ്, ബിജു തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ഫുഡ് ഇന്‍സ്‌പെക്ടര്‍ അനൂപ,് താലൂക്ക് ഫുഡ് ഇന്‍സ്‌പെക്ടര്‍ പ്രദീപ് തുടങ്ങിയവര്‍ ക്ലാസ്സ് എടുത്തു. രാത്രി കാലങ്ങളില്‍ മൈസൂര്‍, ബംഗലൂര്‍ ഭാഗങ്ങളിലേക്ക് പോകുന്ന ബസ്സുകള്‍ സ്റ്റാന്റില്‍ നിന്നും പുറപെടാനുള്ള സംവിധാനമൊരുക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ ചെയര്‍മാന് കമ്മറ്റി നിവേദനവും നല്‍കി