കൃഷിനാശവും വിലതകര്‍ച്ചയും മൂലം കടക്കെണിയിലായ ജില്ലയിലെ പരമ്പരാഗത പപ്പട നിര്‍മാണ തൊഴിലാളികള്‍ക്ക് അടിയന്തര സഹായം സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്ന് ആള്‍ ഇന്ത്യ വീരശൈവ മഹാസഭ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും, കമ്പനി ഉല്‍പന്നങ്ങളുടെ കടന്നുകയറ്റവും പരമ്പരാഗത തൊഴിലാളികളെ പട്ടിണിയിലാക്കി. പപ്പട തൊഴിലാളികള്‍ക്ക് അസംസ്‌കൃത വസ്തുക്കള്‍ സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യാന്‍ നടപടി വേണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി എം.എന്‍. രാമചന്ദ്രന്‍, ജില്ലാ പ്രസിഡന്റ് ഒ.എന്‍. വേലായുധന്‍, ജില്ലാ ജോ. സെക്രട്ടറി സി.ആര്‍. സുരേന്ദ്രന്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.