കേരള സ്റ്റേറ്റ് അണ്ടര്‍-14 റാപ്പിഡ് ചെസ്സ് ചാമ്പ്യന്‍ഷിപ്പ്

0

ബത്തേരി ഡയറ്റില്‍ നടന്ന കേരള സ്റ്റേറ്റ് അണ്ടര്‍-14 റാപ്പിഡ് ചെസ്സ് ചാമ്പ്യന്‍ഷിപ്പ് പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ രണ്ടാം സ്ഥാനം ജാന ആലിങ്കല്‍ വയനാട് കരസ്ഥമാക്കി.ഒന്നാം സ്ഥാനം പൗര്‍ണമി പാലക്കാടിനാണ്.ഐസി ബാലകൃഷ്ണന്‍ എംഎല്‍എയും നഗരസഭാ ചെയര്‍മാന്‍ ടി.എല്‍ സാബുവും ചേര്‍ന്ന സമ്മാനദാനം നിര്‍വഹിച്ചു.ഓപ്പണ്‍ വിഭാഗത്തില്‍ രഹാന്‍ രമേശ് എറണാകുളം ഒന്നാം സ്ഥാനവും ആനന്ദരാജ് വി എസ് വയനാട് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.ചെസ്സ് അസോസിയേഷന്‍ വൈസ് പ്രസിഡണ്ട് ഗലീലിയോ ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ചു.ചെസ്സ് അസോസിയേഷന്‍ പ്രസിഡണ്ട് ദിനേഷ് കെ,നൈറ്റ്‌സ് ചെസ്സ് അക്കാദമി പ്രസിഡണ്ട് കല്‍പ്പന ബിജു, എം. ആര്‍ മംഗളന്‍, എം ഹിരോഷി, സദാശിവന്‍ ചീരാല്‍, രതീഷ് കുമാര്‍ കെ.ആര്‍,പി.ആര്‍ പ്രജിത്ത് എന്‍കെ സഫറുള്ള, ഷാജു കെ,ബിജു കെ എസ്,ഷിബു എന്‍ടി തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!
12:40