വെറ്ററിനറി സബ്സെന്റര്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം ചെയ്തു
മൃഗ സംരക്ഷണ വകുപ്പും എടവക ഗ്രാമപഞ്ചായത്തും സംയുക്തമായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കല്ലോടി വെറ്ററിനറി സബ്സെന്റര്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത ബാബു നിര്‍വഹിച്ചു . എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയന്‍ അധ്യക്ഷയായിരുന്നു. കെട്ടിട നിര്‍മ്മാണത്തിന് സ്ഥലം സംഭാവന ചെയ്ത ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ.പൈലിയെ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഉഷാകുമാരി ആദരിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.സി.സി ഫിലിപ്പ് മുഖ്യ പ്രഭാഷണം നടത്തി.ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ മനു.ജി. കുഴിവേലി, ആമിന അവറാന്‍, ജില്‍സണ്‍ തൂപ്പുംകര, തുടങ്ങിയവര്‍ സംസാരിച്ചു.