ക്ഷേമനിധി അടക്കമുള്ള ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്ന് ജില്ലാ കമ്മിറ്റി

0

കല്‍പ്പറ്റ: അലുമിനിയം ലേബര്‍ കോണ്‍ട്രാക്ടെഴ്‌സ് അസോസിയേഷന്‍ അംഗങ്ങള്‍ക്ക് ക്ഷേമനിധി അടക്കമുള്ള ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്ന് ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് കണ്ണൂര്‍ ജില്ല ആസ്ഥാനമായി പ്രവര്‍ത്തനം ആരംഭിച്ച സംഘടന പിന്നീട് സംസ്ഥാനം മുഴുവന്‍ വ്യാപിക്കുകയായിരുന്നു. ഇന്ന് സംസ്ഥാനമൊട്ടാകെ സംഘടനയില്‍ ഇരുപത്തിനായിരത്തോളം സജീവ പ്രവര്‍ത്തകരു്. ആയിരത്തോളം അംഗങ്ങള്‍ ജില്ലയില്‍ നിന്നും സംഘടനയില്‍ പ്രവര്‍ത്തിച്ചു വരുന്നു്. അംഗങ്ങള്‍ക്ക് 2 ലക്ഷം രൂപയുടെ സൗജന്യ ഇന്‍ഷൂറന്‍സ് അടക്കമുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്ന ഈ സംഘടനയെകുറിച്ചും തൊഴില്‍ മേഖലയെ കുറിച്ചും സര്‍ക്കാരിനും പൊതുസമൂഹത്തിനും ഇന്നും അറിവില്ല. എഎല്‍സിഎയുടെ പ്രഥമ സംസ്ഥാന സമ്മേളനം നവംബര്‍ 12,13 തീയതികളിലായി തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടക്കുമെന്നും, സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി എസി മൊയ്തീന്‍, കൃഷി വകുപ്പ് മന്ത്രി വിഎസ് സുനില്‍കുമാര്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ജയ്‌സണ്‍ തോമസ്, ലൗജിത്ത്, ജോയ്‌സ് ജോസഫ് എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!