യുവാവിനെ പോലീസ് മര്‍ദ്ദിച്ചതായി പരാതി
യുവാവിനെ പോലീസ് മര്‍ദ്ദിച്ചതായി പരാതി.കോറോം ഇല്ലത്ത് വീട്ടില്‍ നാസറിന്റെ മകന്‍ അജ്‌നാസിനാണ് മര്‍ദ്ദനമേറ്റത്.കഴിഞ്ഞ ദിവസം വെള്ളമുണ്ട എസ്.ഐ.ആണ് തന്നെ മര്‍ദ്ദിച്ചതെന്ന് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അജ്‌നാസ് പറഞ്ഞു. കഴിഞ്ഞ ദിവസം കോറോം ടൗണില്‍ വെച്ച് വാഹനം സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് സ്‌റ്റേഷനിലെത്തിയ തന്നെ പരാതിക്കാരുടെ മുന്‍പില്‍ വെച്ച് മുഖത്തടിക്കുകയായിരുന്നുവെന്ന് ചികിത്സയില്‍ കഴിയുന്ന അജ്‌നാസ് പറഞ്ഞു.അതെ സമയം ആരോപണം അടിസ്ഥാന രഹിതമെന്നും.വാഹന ഉടമയുടെ പരാതിയില്‍ അജ്‌നാസിനെതിരെ കേസ് എടുത്തിട്ടുന്നെും വെള്ളമുണ്ട പോലീസ് പറഞ്ഞു.