വയനാട് ജില്ലാ ദാര്‍ശനിക സമ്മേളനം ഈ മാസം പതിനേഴിന്

0

ബത്തേരി : ശിവഗിരി മഹാസമാധി മന്ദിര ഗുരുദേവ പ്രതിഷ്ഠാ കനക ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ,വയനാട് ജില്ലാ ദാര്‍ശനിക സമ്മേളനം ഈ മാസം പതിനേഴിന് ബത്തേരി സെന്റ് ജോസഫ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എസ്.എന്‍ .ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപള്ളി അധ്യക്ഷത വഹിക്കും. ശ്രീ നാരായണ ധര്‍മ്മ സംഘം ശിവഗിരി മഠം പ്രസിഡന്റ് ബ്രഹ്മശ്രീ വിശുദ്ധാനന്ദ സ്വാമികള്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ എന്‍.കെ ഷാജി ,പി.സി ബിജു ,എം ഡി സാബു,എം.എം അജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!