കാട്ടാമയെ വേട്ടയാടിക്കൊന്ന കേസില്‍ മൂന്ന് പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു.
അഞ്ചുകുന്ന് പാലുകുന്ന് നിവാസികളായ അശ്വിന്‍ നിവാസില്‍ അശ്വിന്‍ എ പ്രസാദ് (35), വാകയാട് കോളനിയിലെ രവീന്ദ്രന്‍ (56), ജിതിന്‍ കുമാര്‍ (28) എന്നിവരാണ് പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് ഷംസു എന്നയാള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.കോഴിക്കോട് ഫ്‌ളയിംഗ് സ്‌ക്വാഡ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ പി ധനേഷ് കുമാറി(ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍)ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കല്‍പ്പറ്റ ഫ്‌ളയിംഗ് സ്‌ക്വാഡ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസറും സ്റ്റാഫും മാനന്തവാടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസറും സ്റ്റാഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 1 ല്‍ ഹാജരാക്കിയ പ്രതികളെ റിമാണ്ട് ചെയ്തു.