തോട്ടം മേഖലയിലെ സാധാരണക്കാര്‍ക്ക് അനുഗ്രഹമായി 108 ആംബുലന്‍സിന്റെ സൗജന്യ സേവനം ഇനി മുതല്‍ മേപ്പാടിയിലും. ജില്ലക്ക് അനുവദിച്ച 11 ആംബുലന്‍സുകളില്‍ ഒരെണ്ണം മേപ്പാടിസാമൂഹികാരോഗ്യകേന്ദ്രത്തിനാണ് . ആംബുലന്‍സ് മേപ്പാടിയില്‍ എത്തിയിട്ടുണ്ട്.
കേരളാ ഗവണ്‍മെന്റിന്റെ എമര്‍ജെന്‍സി മെഡിക്കല്‍ സര്‍വീസസ് പ്രോജക്ടിന്റെ ഭാഗമായിട്ടാണ് 108 ആംബുലന്‍സുകളുടെ സൗജന്യ സേവനം ലഭ്യമാക്കിയിട്ടുള്ളത്. കനിവ് പദ്ധതിയെന്നാണ് ഇതിന്റെ പേര്. ജില്ലക്ക് അനുവദിച്ച 11 ആംബുലന്‍സുകളില്‍ ഒന്ന് മേപ്പാടിയിലാണ് എത്തുന്നത്. 35 കിലോമീറ്റര്‍ ദൂരപരിധിയ്ക്കുള്ളിലാണ് സൗജന്യ സേവനം ലഭ്യമാവുകയെങ്കിലും പ്രദേശത്തിന്റെ പ്രത്യേക പരിസ്ഥിതി കണക്കിലെടുത്ത് കോഴിക്കോട് ഗവ മെഡിക്കല്‍ കോളേജ് വരെ സേവന പരിധിയിലുള്‍പ്പെടുത്തിയി ട്ടുണ്ടെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. രാവിലെ 8 മണി മുതല്‍ രാത്രി 8 മണിവരെ ആംബുലന്‍സിന്റെ സേവനം ജനങ്ങള്‍ക്ക് ലഭ്യമാകും. 108 എന്ന നമ്പറില്‍ വിളിച്ചാല്‍ തിരുവന്തപുരത്തുള്ള കണ്‍ട്രോള്‍ റൂമിലാണ് കോള്‍ എത്തുക. ഉടന്‍ തന്നെ ജില്ലാ കോ-ഓഡിനേറ്റര്‍ക്ക് സന്ദേശം പോവുകയും ജില്ലാ കോ-ഓഡിനേറ്ററുടെ നിര്‍ദ്ദേശാനുസരണം ഉടന്‍ സേവനം ജനങ്ങള്‍ക്ക് ലഭ്യമാക്കുകയും ചെയ്യും.