അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കും

0

മുള്ളന്‍കൊല്ലി കാപ്പിപ്പാടി കാട്ടുനായ്ക്ക കോളനിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ അടക്കം ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ ചേര്‍ന്ന ഊരുകൂട്ടത്തില്‍ തീരുമാനമായി. കുടിവെള്ളം,റോഡ്, സാംസ്‌കാരിക നിലയം, ശ്മശാനം, വൈദ്യുതി, ക്ഷേമ പെന്‍ഷനുകള്‍ എന്നിവ ഉടന്‍ നടപ്പിലാക്കും. ഊരുകൂട്ടം ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ കൃഷ്ണന്‍ അധ്യക്ഷയായിരുന്നു. വൈസ് പ്രസിഡന്റ് ശിവരാമന്‍ പാറക്കുഴി, ജില്ലാ പഞ്ചായത്തംഗം വര്‍ഗീസ് മുരിയന്‍കാവില്‍, ബ്ലോക്ക് പഞ്ചായത്തംഗം മേഴ്‌സി ബെന്നി,തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!