ചന്ദ്രയാന്‍ 2 വിക്രം ലാന്‍ഡറിന്‍റെ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ലെന്ന് നാസ

0

അമേരിക്കൽ സ്പൈസ് ഏജൻസിയായ നാസയുടെ എൽ‌ആർ‌ഒ അടുത്തിടെ വിക്രം ലാൻഡർ ലാൻറ് ചെയ്ത പ്രദേശത്തിന് മുകളിലൂടെ സഞ്ചരിച്ചിരുന്നു. ഇതിനിടെ കൂടുതൽ വ്യക്തതയുള്ള ചിത്രങ്ങൾ നാസയ്ക്ക് ലഭിക്കുകയും ചെയ്തിരുന്നു. എന്നാൽ ചന്ദ്രയാൻ 2 വിക്രം ലാൻഡറിന്റെ ഒരു സൂചനയും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് നാസയുടെ മൂൺ റീകണൈസൻസ് ഓർബിറ്ററിൻറെ പ്രോജക്ട് സയന്റിസ്റ്റ് നോഡ് എഡ്വേഡ് പെട്രോ പറഞ്ഞു. എൽ‌ആർ‌ഒയിൽ നിന്ന് ലഭിച്ച ചിത്രങ്ങളിൽ വിക്രം ലാൻഡറിൻറെ സൂചനകളൊന്നും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി

ചന്ദ്രയാൻ -2

ചന്ദ്രയാൻ -2 വിക്രം ലാൻഡിംഗ് സൈറ്റിന്റെ ഏരിയ ഒക്ടോബർ 14 ന് മൂൺ റീകണൈസൻസ് ഓർബിറ്റർ പകർത്തിയിരുന്നു. പക്ഷേ ലാൻഡറിന്റെ തെളിവുകളൊന്നും കണ്ടെത്താൻ സാധിച്ചില്ല. ലഭിച്ച ചിത്രങ്ങൾ എൽ‌ആർ‌ഒ ക്യാമറ ടീം ശ്രദ്ധാപൂർവ്വം പരിശോധിച്ചെങ്കിലും വിക്രം ലാൻഡർ എവിടെയും കണ്ടെത്തിയില്ല. ലാൻഡിംഗ് തീയതിയിലെ (സെപ്റ്റംബർ 7) ചിത്രങ്ങളും ഒക്ടോബർ 14 ന് പകർത്തിയ ചിത്രങ്ങളും തമ്മിൽ താരതമ്യം ചെയ്യാൻ ചിത്രത്തിന്റെ റേഷിയോ ഉപയോഗിച്ച് ചേഞ്ച് ഡിറ്റക്ഷൻ ടെക്നിക്കും ടീം ഉപയോഗിച്ചിരുന്നു.

ഇസ്രോ

ഇസ്രോയുടെ ചന്ദ്രയാൻ 2 ലാൻഡർ നിഴലിലോ ചിത്രങ്ങൾ പകർത്തിയ ഏരിയയ്ക്ക് പുറത്തേക്കോ ആയിരിക്കാമെന്നാണ് നാസയുടെ സംഘം അനുമാനിക്കുന്നതെന്ന് നാസ എൽ‌ആർ‌ഒ മിഷന്റെ ഡെപ്യൂട്ടി പ്രോജക്ട് സയന്റിസ്റ്റ് ജോൺ കെല്ലർ പറഞ്ഞു “വിക്രം ഒരു നിഴലുള്ള ഭാഗത്തോ ചിത്രങ്ങൾ പകർത്തിയ പ്രദേശത്തിന് പുറത്തോ സ്ഥിതിചെയ്യാൻ സാധ്യതയുണ്ട്. കുറഞ്ഞ ലാറ്റിറ്റ്യൂഡ് ആയതിനാൽ ഈ ഏകദേശം 70 ഡിഗ്രി സൌത്തിൽ എല്ലായ്പ്പോഴും നിഴലില്ലാതെ ലഭിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

Leave A Reply

Your email address will not be published.

error: Content is protected !!