പ്രളയബാധിതര്‍ക്കുളള അടിയന്തര ധനസഹായ വിതരണവുമായി ബന്ധപ്പെട്ട് മേപ്പാടി ഗ്രാമപഞ്ചായത്തില്‍ നടന്ന അദാലത്തില്‍ 882 പേരുടെ വിവരങ്ങള്‍ കൂടി ശേഖരിച്ചു. ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്ത് ബന്ധുവീടുകളിലേക്ക് താമസം മാറ്റിയവര്‍, നേരിട്ട് ബന്ധുവീടുകളില്‍ താമസിച്ചവര്‍ എന്നിവരുടെ അപേക്ഷകളായിരുന്നു അദാലത്തില്‍ ലഭിച്ചത്. അപേക്ഷകള്‍ പരിശോധിച്ച് ഇരട്ടിപ്പ് ഒഴിവാക്കിയശേഷം തുക നല്‍കുന്നതിനായി അന്തിമ ലിസ്റ്റ് റവന്യൂ കമ്മീഷണറേറ്റിന് കൈമാറും.പുത്തുമല, ചൂരല്‍മല, അട്ടമല, മുണ്ടക്കൈ ഭാഗങ്ങളില്‍ നിന്നും മാറി താമസിച്ചവരായിരുന്നു അപേക്ഷകരില്‍ ഭൂരിഭാഗവും. വൈത്തിരി താലൂക്കിലെ ദുരന്തബാധിത പ്രദേശങ്ങളിലുളളവര്‍ക്ക് അടിയന്തര ധനസഹായം നല്‍കുന്നതിനുളള മുഴുവന്‍ അപേക്ഷകളിലും നടപടികള്‍ സ്വീകരിച്ചതായും രേഖകള്‍ സമര്‍പ്പിക്കാന്‍ സാധിക്കാത്തവരുടെ അപേക്ഷകളില്‍ വിവരങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് അവര്‍ക്കും ധനസഹായം നല്‍കുന്നതിനുളള നടപടികള്‍ സ്വീകരിക്കുമെന്നും തഹസില്‍ദാര്‍ അറിയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.