പ്രമുഖ മലയാള സിനിമ നടന്‍ അനില്‍ നെടുമങ്ങാട് മലങ്കര ജലാശത്തില്‍ മുങ്ങി മരിച്ചു. ഇടുക്കി തൊടുപുഴ മുട്ടത്തിന് സമീപം മലങ്കര അണക്കെട്ടിലാണ് മുങ്ങി മരിച്ചത്. ക്രിസ്മസ് ദിനത്തില്‍ വൈകിട്ട് ആറോടെയാണ് അപകടമുണ്ടായത്. ജലാശയത്തില്‍ കുളിക്കാനിറങ്ങിയ അനില്‍ കയത്തില്‍ മുങ്ങിത്താഴുകയായിരുന്നു. സുഹൃത്തുക്കള്‍ സമീപവാസികളെ അറിയിക്കുകയും പ്രദേശവാസിയായ യുവാവ് മിനിട്ടുകള്‍ക്കകം എത്തി അനിലിനെ കരയ്‌ക്കെത്തിച്ചു. ഉടന്‍ തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. വെള്ളത്തില്‍ വീണ് എട്ടു മിനിട്ടിനുള്ളില്‍ കരയ്‌ക്കെത്തിനായെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തൊടുപുഴയില്‍ ഷൂട്ടിംഗിനായി എത്തിയതായിരുന്നു അനില്‍. കമ്മട്ടിപ്പാടം, അയ്യപ്പനും കോശി, പൊറിഞ്ചു മറിയം ജോസ് തുടങ്ങിയ പ്രമുഖ ചിത്രങ്ങളില്‍ ശ്രദ്ദേയമായ കഥാപാത്രത്തെ അവതരിപ്പിച്ചുട്ടുണ്ട്.
Sign in
Sign in
Recover your password.
A password will be e-mailed to you.