വന സംരക്ഷണ ചങ്ങല വിജയിപ്പിക്കാന്‍ സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനം
നോര്‍ത്ത് വയനാട് ഡിവിഷന്‍ ബേഗൂര്‍ റെയ്ഞ്ചില്‍പ്പെട്ട സ്വഭാവിക വനം വെട്ടിമാറ്റി തേക്ക് നടാനുള്ള നീക്കത്തിനെതിരെ ഈ മാസം 24ന് സംഘടിപ്പിക്കുന്ന വന സംരക്ഷണ ചങ്ങല വിജയിപ്പിക്കാന്‍ ഒണ്ടയങ്ങാടി സെന്റ് മാര്‍ട്ടിന്‍ എല്‍ പി സ്‌ക്കൂളില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗം തീരുമാനിച്ചു.നഗരസഭ ചെയര്‍മാന്‍ വി ആര്‍ പ്രവീജ്, വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭ രാജന്‍, ടി സി ജോസ്, ജേക്കബ് സെബാസ്റ്റ്യന്‍, പി ടി ബിജു, കടവത്ത് മുഹമ്മദ്, പി വി ജോര്‍ജ്ജ്, എ എം സത്യന്‍, കെ ഉസ്മാന്‍ എന്നിവര്‍ സംസാരിച്ചു. സ്വാഗത സംഘം ചെയര്‍മാനായി വി ആര്‍ പ്രവീജിനെയും വൈസ് ചെയര്‍മാന്‍മാരായി ടി സി ജോസ്, കെ ഉസ്മാന്‍ എന്നിവരെയും തിരഞ്ഞെടുത്തു.